മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. ഇപ്പോൾ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും സൗന്ദര്യമുള്ള മുടി ലഭിക്കുന്നതിനായി പലവിധത്തിലുള്ള ഉത്പന്നങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങിച്ചു ഉപയോഗിക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്ന തുടർച്ചയായി ഉപയോഗിക്കുമ്പോൾ മുടിയുടെ ആരോഗ്യം ക്ഷയിച്ചു പോകുന്നു.
മുടിയുടെ സൗന്ദര്യത്തിന് ഭീഷണി ആകുന്ന ഒന്നാണ് അകാലനര. ഇന്ന് ഈ പ്രശ്നം ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണരീതിയും മാനസിക സമ്മർദ്ദവുമാണ് ഇതിലെ പ്രധാന കാരണം. നാച്ചുറൽ ആയ രീതിയിൽ ഡൈ തയ്യാറാക്കി മുടി കറുപ്പിക്കാൻ കഴിഞ്ഞെങ്കിൽ അതായിരിക്കും ഏറ്റവും ഉത്തമം. അത്തരത്തിൽ യാതൊരു പാർശ്വഫലങ്ങളും.
ഇല്ലാത്ത നാച്ചുറൽ ആയ ഒരു ഡൈ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കൂടുതൽ മുടി വളർത്താനായി ആഗ്രഹിക്കുന്നവർക്കും ഈ ഒരു രീതി ട്രൈ ചെയ്തു നോക്കാവുന്നതാണ്. മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് ഉപയോഗിച്ച് നോക്കാവുന്നതാണ്. മുടിയുടെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് യൂസ് ഫുള്‍ ആകും. നമ്മുടെ പറമ്പുകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു പ്രത്യേക തരം ഇലയാണ് വഴനയില.
ഇതിന് ഒരുപാട് സൗന്ദര്യ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്. നമ്മൾ പലപ്പോഴും ഇത്തരം ഇലകൾ വെറുതെ പറിച്ചു കളയാറാണ് പതിവ്. ഈ ഇലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇത് ഒരിക്കലും പറിച്ചു വലിച്ചെറിയുകയില്ല. മുടി നല്ല പോലെ വളരുവാനും നരച്ച മുടി കറുപ്പിക്കാനും ഉള്ള ഒരു ടോണർ ഇത് ഉപയോഗിച്ച് തയ്യാറാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.