തുണികൾ കഴുകിയെടുക്കുക എന്നത് പലപ്പോഴും പ്രയാസമേറിയ ഒരു കാര്യമാണ്. പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള തുണികൾ ആണെങ്കിൽ എത്ര തന്നെ കഴുകിയാലും അതിലെ കറയും അഴുക്കും പോവുകയില്ല കൂടാതെ പെട്ടെന്ന് തന്നെ തുണികളിൽ കരിമ്പനയും ഉണ്ടാകും. ഒരുപാട് പ്രാവശ്യം ഉപയോഗിച്ചു കഴിയുമ്പോൾ വെള്ള വസ്ത്രങ്ങളിലെ നിറം മങ്ങുകയും അതിൻറെ തിളക്കം തന്നെ നഷ്ടമാവുകയും ചെയ്യുന്നു.
മഴക്കാലമാകുമ്പോൾ തുണികളിൽ പെട്ടെന്ന് തന്നെ കരിമ്പന ഉണ്ടാകുന്നു. വെള്ള വസ്ത്രങ്ങളിൽ മാത്രമല്ല എല്ലാ നിറത്തിലുള്ള വസ്ത്രങ്ങളിലും കറ പറ്റിയാൽ അത് കളയുന്നതിനും കരിമ്പന വരാതിരിക്കുവാനും ചെയ്യേണ്ട ചില ടിപ്പുകൾ ഉണ്ട് അതിനെക്കുറിച്ച് എല്ലാം ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം. ഇതുകൂടാതെ നമ്മുടെ അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള .
ചില ടിപ്പുകൾ കൂടി പറഞ്ഞുതരുന്നു ഇറച്ചിയും മീനെ തുടങ്ങിയവയെല്ലാം കഴുകുന്ന സമയത്ത് അതിനകത്തുള്ള പ്രത്യേക മണം കളയുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര തന്നെ കഴുകിയാലും ആ മണം പോകണമെന്നില്ല. എന്നാൽ ആദ്യം തന്നെ മീൻ നല്ലപോലെ കഴുകി എടുത്തതിന് ശേഷം അതിലേക്ക് കുറച്ച് അരിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് അത് മീനിന്റെ എല്ലാ ഭാഗങ്ങളിലേക്കും.
നല്ലപോലെ തിരുമി പിടിപ്പിച്ച് വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇങ്ങനെ ചെയ്താൽ അതിലെ ആ മണം പോവുകയും നല്ലപോലെ ക്ലീൻ ആവുകയും ചെയ്യുന്നു. ഇതുപോലെ തന്നെ വിനാഗിരി ഒഴിച്ചു നാരങ്ങാ നീര് ഒഴിച്ച് ഉപ്പിട്ടും നമുക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഏറ്റവും നല്ല റിസൾട്ട് ലഭിക്കുക അരിപ്പൊടി ഉപയോഗിക്കുമ്പോഴാണ്. ഒരുപാട് ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.