തുണികളിൽ വാഴക്കറ പറ്റി പിടിച്ചാൽ അതൊരിക്കലും കളയാൻ സാധിക്കില്ല എന്നതാണ് പലരുടെയും ധാരണ. എന്നാൽ വാഴക്കറ പോലും ഈസിയായി കഴുകി കളയുവാൻ കഴിയും അതിനുള്ള ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. തുണികളിൽ ഏത് തരത്തിലുള്ള കറ പറ്റുകയാണെങ്കിലും അത് പെട്ടെന്ന് തന്നെ കഴുകി കളയുകയാണെങ്കിൽ ഒരുപാട് ബുദ്ധിമുട്ടുണ്ടാവുകയില്ല .
എന്നാൽ അത് ഉണങ്ങി പിടിച്ചു കഴിയുമ്പോൾ കഴുകി കളയുവാനും ബുദ്ധിമുട്ടുണ്ടാകുന്നു. ആദ്യം തന്നെ കറ പറ്റിയ ഭാഗം നല്ലപോലെ നനച്ചെടുക്കണം കറ ഒന്നു കുതിർന്നു വരു ഇത്തരത്തിൽ ചെയ്യുന്നത്. അടുത്തതായി തുണി നമുക്ക് ഒരു രാത്രി മുഴുവനും ഒരു സൊലൂഷനിൽ മുക്കി വയ്ക്കേണ്ടത് ഉണ്ട് അതിനായി ഒരു പാത്രത്തിൽ വിനാഗിരി എടുക്കുക.അത്രയും അളവ് തന്നെ വെള്ളവും ചേർക്കണം.
വ്യത്യസ്തമായ മൂന്ന് രീതിയിൽ വാഴക്കറ കളയാനുള്ള ടിപ്പുകൾ ഈ വീഡിയോയിൽ കാണിക്കുന്നു ഇതിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് തന്നെ ഉണ്ടാകുന്ന വാഴക്കറകൾ ആണെങ്കിൽ നമുക്ക് പെട്രോൾ ഉപയോഗിച്ച് അത് കളയുവാൻ സാധിക്കും എന്നാൽ ഒരുപാട് പഴക്കം ചെന്നത്.കഴുകി കളയുവാൻ ബുദ്ധിമുട്ടാണ്.കറയുള്ള ഭാഗത്ത്.അല്പം പെട്രോൾ ആക്കി.
ബ്രഷ് കൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. നല്ലപോലെ ഉരച്ചു കഴുകിയാൽ മാത്രമേ അതു മുഴുവനായി പോവുകയുള്ളൂ. ഇതുകൂടാതെ ക്ലോറിൻ ഉപയോഗിച്ചും വാഴക്കറ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കുവാൻ കഴിയും. കളർ തുണികൾ ആണെങ്കിൽ അതിൽ ഒരിക്കലും ക്ലോറിൻ ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.