പപ്പായുടെ ഇല കൊണ്ട് ഒരു കിടിലൻ ക്ലീനിങ് സൊല്യൂഷൻ, ആരും ഞെട്ടിപ്പോകും റിസൾട്ട്…

നമ്മുടെ വീട്ടിലും പറമ്പുകളിലും എല്ലാം സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പപ്പായ. പപ്പായയുടെ ആരോഗ്യകരമായ ഗുണങ്ങൾ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. പല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും നിരവധി വിറ്റാമിനുകൾ ലഭിക്കുന്നതിനും പപ്പായ ദിവസവും കഴിക്കുന്നത് ഏറെ ഗുണകരമാണ്. പപ്പായയുടെ ആരോഗ്യഗുണങ്ങൾക്ക് പുറമേ ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാം.

   

എന്നാൽ ഒട്ടുമിക്ക ആളുകൾക്കും ഇതിനെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് പപ്പായയുടെ ഇലകളാണ്. ഈ ഒരു സൊലൂഷൻ മാത്രം മതി വീട് കണ്ണാടി പോലെ തിളങ്ങും. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന വിവിധ തരത്തിലുള്ള ലിക്വിഡുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത് എന്നാൽ ഇതുകൊണ്ട് ഫലം ലഭിക്കണം എന്നില്ല. ആദ്യം തന്നെ രണ്ട് പപ്പായയുടെ ഇലകൾ എടുത്ത് നല്ലവണ്ണം കഴുകി വൃത്തിയാക്കി.

ചെറുതായി അരിയുക പിന്നീട് അതിലേക്ക് ചെറുനാരങ്ങ എടുത്ത് ചെറുതായി മുറിച്ചു കൊടുക്കുക, അതിലേക്ക് കുറച്ച് കല്ലുപ്പ് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിക്കുക. നല്ലപോലെ തിളപ്പിച്ചതിനു ശേഷം തീ അണച്ച് ചൂടാറിയതിനു ശേഷം അരിച്ചെടുക്കുക. ഇത് ഒരുപാട് ദിവസം എടുത്തു വയ്ക്കാൻ ഒന്നും പറ്റുകയില്ല അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമുള്ള സമയത്ത് തയ്യാറാക്കുന്നതാണ് ഏറ്റവും ഉത്തമം.

പിന്നീട് അതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്ത് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിഷ് വാഷ് കുറച്ചു പദിക്കുന്നതിനായി ചേർത്ത് കൊടുക്കുക. ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കിയതിനുശേഷം അത് ഒരു സ്പ്രേ ബോട്ടിലിൽ മാറ്റി ഉപയോഗിക്കാവുന്നതാണ്. ആരും അതിശയിച്ചു പോകുന്ന റിസൾട്ട് ആണ് ലഭിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.