വെറുതെ കളയുന്ന ഈ സാധനം ഉണ്ടെങ്കിൽ പൂന്തോട്ടം നിറയെ പൂക്കൾ വിരിയിക്കാം

പൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവുകയില്ല, വീട്ടിൽ പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടം തയ്യാറാക്കി എടുക്കുന്നവരാണ് ഒട്ടുമിക്ക ആൾക്കാരും. ചെറിയ പൂക്കൾ ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷമാണ്. പൂന്തോട്ടം ഉണ്ടാക്കാനായി പലപ്പോഴും ഒരുപാട് പൈസകൾ ചിലവാക്കി ചെടികൾ വാങ്ങിച്ച് അലങ്കരിക്കുന്നതാണ് മിക്ക ആളുകളുടെയും പതിവ്. എന്നാൽ നമുക്ക് ചുറ്റുമുള്ള ചെടികളിൽ തന്നെ നിറയെ പൂക്കൾ ഉണ്ടാക്കുവാൻ സാധിച്ചാൽ.

   

പൂന്തോട്ടം മനോഹരമായി മാറും അതിന് സഹായകമാകുന്ന നിരവധി ടിപ്പുകളും ഐഡിയസുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വീട്ടിൽ നല്ല പൂന്തോട്ടം ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നവരും പൂക്കളെ ഇഷ്ടപ്പെടുന്നവർക്കും ഉപകാരപ്രദമാകുന്ന ഒരു വീഡിയോ കൂടിയാണിത്. ഒരു രൂപ പോലും കാശ് ചെലവില്ലാതെ വീട്ടിൽ നമ്മൾ വെറുതെ കളയുന്ന ഒരു വസ്തു ഉപയോഗിച്ചാണ് ചെയ്യാൻ പോകുന്നത്.

പലപ്പോഴായും നമ്മൾ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട് എന്നാൽ ഉപയോഗശേഷം അത് കളയാറാണ് പതിവ്. ചില ചെടികളിൽ എല്ലാം ഇത് ഉപയോഗിച്ചുകൊണ്ട് നിറയെ പൂക്കൾ ഉണ്ടാക്കുവാൻ സാധിക്കും. ആദ്യം തന്നെ ചെറുനാരങ്ങയുടെ തൊലി ഉപയോഗശേഷം മുറിച്ച് ചെറിയ കഷണങ്ങൾ ആക്കി ഒരു പാത്രത്തിൽ ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് രണ്ടുദിവസത്തോളം അടച്ചു വയ്ക്കണം.

ഇടയ്ക്ക് എടുത്ത് നല്ലപോലെ കുലുക്കി കൊടുക്കേണ്ടതുണ്ട് ചെറുനാരങ്ങയിൽ ധാരാളമായി വിറ്റാമിൻ സി ഫോസ്ഫറസ് മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ചെടികളുടെ വളർച്ചയ്ക്കും പൂക്കൾ ഇടുന്നതിനും സഹായകമായി മാറുന്നു. പിന്നീട് കൂടുതൽ വെള്ളത്തിലേക്ക് അതു മാറ്റുക. വെള്ളത്തിൻറെ അളവ് ഒട്ടും തന്നെ കുറയുവാൻ പാടുകയില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണുക.