മിക്ക വീടുകളിലെയും പ്രധാന ശല്യക്കാരാണ് എലി പല്ലി പാറ്റ തുടങ്ങിയവ. ഭക്ഷണപദാർത്ഥങ്ങളിലും അടുക്കളയിലും സിങ്കിലും ഡൈനിങ് ടേബിളിലും എല്ലാം ഇവയെ കൂടുതലായും കാണാൻ സാധിക്കും. ഇവയെ തുരത്താൻ വിവിധ തരത്തിലുള്ള സ്പ്രേകൾ വിപണിയിൽ ലഭ്യമാണ്, എന്നാൽ കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമ്മളിലേക്കും ചില ദോഷങ്ങൾ ഉണ്ടാകുന്നു.
എന്നാൽ ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ വീട്ടിലെ ഒരു സാധനം കൊണ്ട് നമുക്ക് ഇവയുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വ്യക്തമായി പറയുന്നത്. ഒരു തുള്ളി വിക്സ് ഉണ്ടെങ്കിൽ ഒരിക്കലും വീട്ടിലേക്ക് തിരിച്ചു വരാത്ത രീതിയിൽ ഇവയെ തുരത്തി ഓടിക്കുവാൻ സാധിക്കും. ഇത് പൊതുവായി ബംഗാളികൾ ചെയ്യുന്ന സൂത്രങ്ങളാണ്. ആദ്യം തന്നെ ഇത് ചെയ്യുന്നതിനായി കുറച്ച് ഗ്രാമ്പു എടുത്ത്.
കല്ലിലിട്ട് പൊടിച്ചെടുക്കുക. നല്ലപോലെ പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ചേർക്കുക പിന്നീട് അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൂടി ചേർത്തു കൊടുക്കണം. നല്ലപോലെ തിളപ്പിച്ച് എടുക്കണം, പിന്നീട് ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് ഒരു അല്പം വിക്സ് ചേർത്തു കൊടുക്കുക. ഇനി അതിലേക്ക് നേരത്തെ തിളപ്പിച്ചുവെച്ച വെള്ളം കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്.
അതിന്റെ മണം ഒട്ടും തന്നെ പോവാതെ ചൂട് മാറുന്നതുവരെ നല്ലപോലെ അടച്ചു വയ്ക്കുക. പാറ്റയെയും പല്ലിയെയും എലികളെയും തുരത്താനുള്ള നല്ലൊരു ടിപ്പാണ് ഇത്. ഒരു തരി വിക്സ് ഉണ്ടെങ്കിൽ പിന്നീട് ഇവയുടെ ബുദ്ധിമുട്ട് നമുക്ക് ഉണ്ടാവുകയില്ല. ഇത് ചെയ്യേണ്ട വിധവും മറ്റു ടിപ്പുകളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.