കേടായ ചാർജറുകൾ ഇനി കളയേണ്ട, ഇതാ ചില കിടിലൻ ടിപ്പുകൾ

എല്ലാ വീടുകളിലും കേടായ ഒരു ചാർജർ എങ്കിലും ഉണ്ടാവും ചിലപ്പോൾ അത് മൊബൈലിന്റെ ആവാം അല്ലെങ്കിൽ ടോർച്ചിന്റെയും ആവാം. അവ ഉപയോഗിച്ചിട്ടുള്ള രണ്ട് റി യൂസ് ഐഡിയസ് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇത്തരത്തിൽ കേടായ ചാർജറുകൾ ഇനി വെറുതെ കളയേണ്ട ആവശ്യമില്ല. ആദ്യം തന്നെ അതിനായി ഒരു കാർഡ്ബോർഡിൻറെ പീസ് എടുക്കുക, വീഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ചെടുക്കണം.

   

പിന്നീട് അതിലേക്ക് ബ്ലാക്ക് നിറത്തിലുള്ള പേപ്പർ ഒട്ടിച്ചു കൊടുക്കുക. ന്യൂസ് പേപ്പർ ചുരുട്ടി കുറച്ചു നീളമുള്ള 8 സ്റ്റിക്കുകൾ ഉണ്ടാക്കിയെടുക്കുക. ആ സ്റ്റിക്കുകൾക്കെല്ലാം പെയിന്റും ചെയ്യേണ്ടതുണ്ട്. പിന്നീട് കുറച്ച് പിസ്താ ഷെല്ലുകൾ എടുത്ത് പച്ചനിറം കൊടുക്കുക. അതിനുശേഷം ഇവയെല്ലാം തന്നെ നല്ലപോലെ ഉണക്കി എടുക്കണം. കാർഡ്ബോർഡിന്റെ നാല് വശങ്ങളിലും ആയി പേപ്പർ കൊണ്ട് ഉണ്ടാക്കിവെച്ച സ്റ്റിക്ക്.

ഒട്ടിച്ച് കൊടുക്കുക. അടുത്തതായി നമ്മൾ ഉപയോഗിക്കുന്നത് ചാർജറിന്റെ വയറാണ് പിൻ ആവശ്യമില്ല. ചാർജറിന്റെ വയറിൽ പച്ചനിറത്തിലുള്ള ടേപ്പ് ഒട്ടിച്ചു കൊടുക്കുക. ഒരു ചെടിയുടെ തണ്ടിന്റെ രീതിയിലാണ് ചാർജറിന്റെ വയറ് ഒട്ടിക്കുന്നത് എങ്ങനെ വേണമെങ്കിലും വളച്ചും തിരിച്ചും എല്ലാം ഇത് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ചെടിയുടെ ആകൃതിയിൽ ഒട്ടിച്ചതിനുശേഷം.

അതിനു മുകളിലായി ബീറ്റ്സ് കൂടി വെച്ച് ഒട്ടിച്ചെടുക്കേണ്ടതുണ്ട്. ഒരു ഡബിൾ സൈഡ് സ്റ്റിക്കർ ഉപയോഗിച്ച് ഇത് ചുമരിൽ വയ്ക്കാവുന്നതാണ്. ഇത് കൂടാതെ ചാർജർ ഉപയോഗിച്ച് മറ്റൊരു ക്രാഫ്റ്റ് കൂടിയുണ്ട് വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. വെറുതെ കളയുന്ന കേടായ ചാർജറുകൾ ഇത്തരത്തിൽ ഫലപ്രദമായി ഉപയോഗിക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.