വീട്ടിലുള്ള എലിയെയും പാറ്റയെയും ഒറ്റ ദിവസത്തിൽ ഓടിക്കാം, ഇങ്ങനെ ചെയ്താൽ മതി…

നമ്മുടെ വീട്ടിലെ പ്രധാന ശല്യക്കാരാണ് എലി പാറ്റ പല്ലി തുടങ്ങിയവ. ഇവയെ തുരുത്തുന്നതിനുള്ള കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇവയെ കൊല്ലുന്നതിന് പലതരത്തിലുള്ള മരുന്നുകളും സ്പ്രേകളും വിപണിയിൽ ലഭ്യമാണ് എന്നാൽ അതിൻറെ ഒന്നും ഒട്ടും തന്നെ ആവശ്യമില്ലാതെ വളരെ എളുപ്പമായി നമ്മുടെ വീട്ടിലെ ഒരു സാധനം ഉപയോഗിച്ച് ഇവയെ പമ്പ് കടത്താൻ കഴിയും.

   

ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കുരുമുളകിൻറെ ഇലയാണ്. മൂന്നോ നാലോ കുരുമുളകിൻറെ ഇല എടുത്ത കല്ലിലിട്ട് നന്നായി കുത്തിച്ചതയ്ക്കുക അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ടാലും മതിയാകും. പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളം എടുത്ത് അതിൽ ഗ്രാമ്പു ചേർത്തു കൊടുക്കണം. നന്നായി വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ചതച്ചുവെച്ച ഇല കൂടി ചേർത്ത് കൊടുക്കേണ്ടതുണ്ട്.

ഇതിൻറെ മണം ഒട്ടും തന്നെ പോകാതെ അടച്ചുവെക്കുക അതിനുശേഷം ചൂട് മാറുന്നത് വരെ കാത്തിരിക്കണം. രണ്ടാമത്തെ ടിപ്പ് ചെയ്യുന്നതിനായി ആവശ്യമായി വരുന്നത് ബിസ്ക്കറ്റ് ആണ്, ബിസ്ക്കറ്റ് കയ്യിലില്ലെങ്കിൽ ബ്രഡ് റസ്ക് എടുക്കുക. അവ ഒരു ബൗളിലേക്ക് നന്നായി പൊടിച്ചിടണം, പല്ലിയെയും പാർട്ടിയെയും ഏറ്റവും കൂടുതലായി ആകർഷിക്കുവാൻ വേണ്ടിയാണ് ഇത് ചേർത്തു കൊടുക്കേണ്ടത്.

പിന്നീട് അതിലേക്ക് കുരുമുളകിൻറെ ചതച്ചുവെച്ച ഇലകൾ ചേർത്തുകൊടുത്ത പാരസെറ്റമോൾൻറെ പൊടികൾ കൂടി ചേർത്ത് നന്നായി യോജിപ്പിക്കണം. വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യുമ്പോൾ പാറ്റകളെയും പല്ലികളെയും കൂടുതലായി ആകർഷിക്കുവാൻ കഴിയും. ഇത് കഴിക്കുമ്പോൾ പാറ്റകൾ ആണെങ്കിൽ ചത്തു വീഴുകയും മറ്റു ജീവികൾ ഓടിപ്പോവുകയും ചെയ്യുന്നു. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.