മിക്ക ആളുകളുടെയും ഒരു പ്രശ്നമാണ് തെങ്ങില്‍ ഉണ്ടാകുന്ന കൊമ്പൻ ചെള്ള് അതുപോലെ വാഴയിൽ ഉണ്ടാകുന്ന വാഴപ്പുഴു ഇവ രണ്ടും അതു മുഴുവനും നശിപ്പിക്കും. ഒരു സ്ഥലങ്ങളിലും ഓരോ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇവയെ അകറ്റുന്നതിനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ ഒരുപാട് തെങ്ങുകൾ ഉണ്ടെങ്കിലും.
തേങ്ങയൊന്നും ഉണ്ടാവുന്നില്ല എന്ന് പരാതി പറയുന്നവരാണ് പല ആളുകളും അതിനുള്ള നല്ലൊരു പരിഹാരമാണ് ഇതിൽ നിന്നും ലഭിക്കുന്നത്. പ്രത്യേകിച്ചും വീട്ടിൽ കൃഷി ചെയ്യുന്നവർ ആണെങ്കിൽ അവർക്ക് വളരെയധികം ഈ വീഡിയോ ഉപകരിക്കും. തെങ്ങ് വളർന്നു വരുമ്പോൾ തന്നെ ഈയൊരു കാര്യം ചെയ്യേണ്ടതുണ്ട് അല്ലെങ്കിൽ തെങ്ങിൻറെ ഓരോ മടലുകളായി ഇവ നശിപ്പിക്കും.
ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് നാഫ്തലിൻ ബോളുകളാണ് അവയെ പാറ്റ ഗുളിക എന്നും പറയുന്നു. ആദ്യം തന്നെ ഒരു നാലെണ്ണം എടുത്ത് പൊടിച്ചെടുക്കുക, ആവശ്യമില്ലാത്ത ഒരു ചെറിയ പാത്രം എടുത്ത് പൊടിച്ച പാറ്റ ഗുളിക അതിലേക്ക് ചേർത്ത് കൊടുക്കണം. പിന്നീട് അതിലേക്ക് ഏകദേശം 200 ml വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കണം. നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു ഫണലിലൂടെ.
ചെള്ള് അടങ്ങിയിട്ടുള്ള മടലുകളിൽ ഒഴിച്ചുകൊടുക്കുക. പാറ്റ ഗുളികയുടെ പ്രത്യേക മണം കാരണം പിന്നീട് അതിലേക്ക് വരികയില്ല. മഴക്കാലം ആണെങ്കിൽ ഒരാഴ്ച കാലം മാത്രമേ ഇതിൻറെ മണം നിൽക്കുകയുള്ളൂ. എന്നാൽ വേനൽക്കാലത്താണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ ഏകദേശം ഒരു മാസത്തോളം അതിൻറെ മണം ഉണ്ടാവും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.