വീട് വൃത്തിയാക്കുക എന്നത് പലപ്പോഴും സ്ത്രീകളുടെ പ്രധാന ജോലികളിൽ ഒന്നാണ്. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ തറ വളരെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എങ്കിൽ ചെറിയ ഉറുമ്പുകൾ പ്രാണികൾ എന്നിവ കുട്ടികളെ കടിക്കും. അതുകൊണ്ടുതന്നെ തറ വൃത്തിയായും ആരോഗ്യപരമായും സൂക്ഷിക്കുന്നതി പല വിദ്യകളും പരീക്ഷിച്ച് നോക്കുന്നവരാണ് ഒട്ടുമിക്ക സ്ത്രീകളും ഇതിനായി വിപണിയിൽ ലഭിക്കുന്ന എല്ലാ തരം ലിക്വിഡുകളും.
തറ തുടയ്ക്കാനായി വാങ്ങിച്ചു ഉപയോഗിക്കാറുണ്ടാവും. എന്നാൽ ചിലതൊക്കെ യാതൊരു ഗുണവും നൽകാറില്ല. നമുക്ക് വീട്ടിൽ ഇതിനുള്ള തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. ആദ്യമായി തറ തുടക്കുന്നതിനായി ഒരു ബക്കറ്റിൽ വെള്ളം എടുക്കുക അതിനുശേഷം നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ലിക്വിഡ് അതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ് പിന്നീട് കുറച്ചു ഉപ്പ് വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക.
വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ് നമ്മുടെ നിത്യജീവിതത്തിൽ ഇതിൻറെ സ്ഥാനം ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ട് ഉപ്പിൽ ഉണ്ട്. കൂടാതെ വളരെ നല്ല കീടനാശിനിയും ആന്റിസെപ്റ്റിക്കും ആണ് ഉപ്പിന്റെ ഗുണങ്ങൾ. അടുത്തതായി നമ്മൾ ചേർക്കാൻ പോകുന്നത് കർപ്പൂരം പൊടിച്ചതാണ് കർപ്പൂരത്തിന്റെ ഗന്ധം ഉറുമ്പിനെയും പ്രാണികളെയും ഓടിക്കുന്നു.
ഏകദേശം രണ്ട് ചെറിയ കർപ്പൂരം പൊടിച്ച് വെള്ളത്തിലേക്ക് ചേർക്കുമ്പോൾ നല്ല സുഗന്ധം ഉണ്ടാവുകയും ഈച്ച മറ്റു പ്രാണികൾ എന്നിവ വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്തു നോക്കിയാൽ വളരെ നല്ല റിസൾട്ട് ആണ് ലഭിക്കുക. ഒട്ടും കാശ് ചെലവില്ലാതെ പ്രാണികളെയും ഈച്ചകളെയും തുരത്താൻ സാധിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.