ഇനി ഉറുമ്പുകളും പ്രാണികളും മഷി ഇട്ടാൽ കാണില്ല

നിങ്ങളുടെ വീട്ടിൽ ഉറുമ്പുകളുടെയും പ്രാണികളുടെയും ശല്യം ഉണ്ടെങ്കിൽ അവയെ തുരത്തുന്നതിനായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സൊലൂഷൻ ഉണ്ട്. അധികം പൈസ ചെലവാക്കാതെ തന്നെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് നമുക്ക് ഇത് തയ്യാറാക്കാം. ഇതിന്റെ ആദ്യ ഉപയോഗത്തിൽ തന്നെ എല്ലാ ഉറുമ്പുകളെയും പ്രാണികളെയും നശിപ്പിക്കുന്നു. പിന്നീട് ഒരു വർഷക്കാലത്തേക്ക് നിങ്ങൾക്ക് ഉറുമ്പിന്റെയോ പ്രാണിയുടെയും ശല്യം ഉണ്ടാവില്ല.

   

ഇതിനായി അല്പം മഞ്ഞൾപ്പൊടി, സോപ്പും പൊടി, വിനാഗിരി എന്നിവ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. വളരെ ചെറിയ അളവിൽ ഇവ ഉപയോഗിച്ച് ഒരു മാസത്തേക്കുള്ള നമുക്ക് തയ്യാറാക്കി വയ്ക്കാം. ഇതിനായി ഒരു പാത്രത്തിൽ ഒരു സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ സോപ്പുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് രണ്ട് സ്പൂൺ വിനാഗിരി ഒഴിക്കുക. ഇപ്പോൾ ഈ സൊല്യൂഷൻ നന്നായി പതഞ്ഞു വരുന്നതായി കാണാം.

അതിനുശേഷം ഇതിലേക്ക് അര ലിറ്ററോളം വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ ഇതൊരു ജ്യൂസ് പോലെയായി മാറും. ഇനി ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉറുമ്പുള്ള സ്ഥലങ്ങളിൽ തളിക്കുക. സ്പ്രേ ബോട്ടിൽ ഇല്ലാത്തവർക്ക് വെള്ളം കുപ്പിയിൽ ആക്കി അടപ്പിന് തുളയിട്ട് ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ കുട്ടികൾ ഉള്ളവരാണെങ്കിൽ ഈ ലിക്വിഡ് താഴെ വയ്ക്കരുത്.

ജ്യൂസ് ആണെന്ന് കരുതി കുട്ടികൾ ഇത് കഴിക്കാൻ സാധ്യതയുണ്ട്. ഇത്തരം ലിക്വിഡുകളും മറ്റും വീടുകളിൽ തയ്യാറാക്കുമ്പോൾ കുട്ടികളുള്ള വീട്ടുകാർ ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് തയ്യാറാക്കിയെടുക്കാം. മാത്രമല്ല, നീണ്ട കാലത്തേക്ക് ഉറുമ്പുകളെയും പ്രാണികളെയും നമ്മുടെ വീടുകളിൽ നിന്നും തുരത്താൻ ഇത് സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.