നവരാത്രിയുടെ ആറാം ദിവസം ഭഗവതി പ്രത്യേകമായി അനുഗ്രഹിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും കന്യകകളെയും ആണ് . നവരാത്രിയുടെ ആറാം ദിവസം കടത്തിയ ഇനി ദേവിയോട് ആണ് നാം പ്രത്യേകമായ പ്രാർത്ഥിക്കുന്നത്. കാർത്യായനൻ മഹർഷിക്ക് ശ്രീപാർവതി ദേവി മകളായി ജനിക്കണം എന്ന് ആഗ്രഹമുണ്ടായി . അദ്ദേഹം മഹാദേവനോട് പ്രാർത്ഥിച്ച് ആ വരം നേടിയെടുത്തു.
അങ്ങനെയാണ് കാർത്തിയായ നീ ദേവി ജന്മം എടുത്തത്. ദേവിക്ക് നാല് കൈകൾ ഉണ്ട് . ഇടതു കൈയിൽ താമരപ്പൂവും വാളും വലതു കൈകളിൽ അഭയ മുദ്രയും വര മുദ്രയും ആണുള്ളത്. നവരാത്രിയുടെ ആറാം ദിവസം ഏതെങ്കിലും ഒരു ദേവി ചിത്രത്തിനു മുൻപിൽ നിലവിളക്ക് കൊളുത്തി വയ്ക്കുക. കൂടാതെ ഒരു നെയ്യ് വിളക്ക് കൂടി കത്തിക്കണം . ദേവിക്ക് ചുവന്ന പൂക്കൾ ഭയങ്കര ഇഷ്ടമാണ് .
ചുവന്ന തെച്ചിയോ ചുവന്ന ചെമ്പരത്തിയോ ചുവന്ന റോസാപ്പൂവ് നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാം. ഇതോടൊപ്പം തന്നെ ഒരു കൂട് കൺമഷിയും വയ്ക്കണം . ഇത് ഒരു വാഴയിലയിലോ പൂജാ താലത്തിലോ വയ്ക്കാം . വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ കുങ്കുമച്ചെപ്പും ഇപ്പോൾ വയ്ക്കാം. താലത്തിൽ ഇതിനോടൊപ്പം ഏതെങ്കിലും ഒരു മധുരവും കൂടി വയ്ക്കണം . ഓം ദേവി കാർത്യായനിയെ നമ :
ഇങ്ങനെ 9 തവണ ഉരുവിടണം . ഇത്തരത്തിൽ പ്രാർത്ഥിച്ച ശേഷം നിങ്ങളുടെ മനസ്സിലുള്ള ദുഃഖങ്ങളും ആകുലതകളും എല്ലാം ദേവിയോട് പറയണം. പിന്നീട് നിങ്ങൾക്ക് ആവശ്യമായ അനുഗ്രഹങ്ങളും വരങ്ങളും ദേവിയോട് ആവശ്യപ്പെട്ട് നന്നായി പ്രാർത്ഥിക്കുക. ഇതെല്ലാം ദേവി നിങ്ങൾക്കായി നടത്തിത്തരും . ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും .