ഗണപതി ഭഗവാന്റെ ഒരു പ്രത്യേക ദിനമാണ് വിനായക ചതുർത്തി. പ്രത്യേകമായി ഓഗസ്റ്റ് ഇരുപതാം തീയതിയിലാണ് ഈ ചതുർത്തി ദിനം ആരംഭിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ നക്ഷത്രത്തിൽ ജനിച്ച ആളുകളെ ഉണ്ട് എങ്കിലും നിങ്ങൾ ഈ നക്ഷത്രത്തിൽ ജനിച്ചവരാണ് എങ്കിലും പ്രത്യേകമായി ചതുർത്തി ദിനത്തിൽ അല്പം ശ്രദ്ധ ജീവിതത്തിന് നൽകേണ്ടതുണ്ട്. നിങ്ങളും ഈ നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എങ്കിൽ റിസ്ക് പിടിച്ച കാര്യങ്ങൾക്കൊന്നും ഈ ദിവസങ്ങളിൽ തുനിയരുത്.
ഏതെങ്കിലും പ്രശ്നകരമായ കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുടെ പ്രശ്നങ്ങളിലും തലയിടാതിരിക്കുന്നത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിന് ഉത്തമം. ഏറ്റവും സേഫ് ആയി ഇന്നേദിവസം നിങ്ങൾ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണം. ഏതു കാര്യം ചെയ്യുമ്പോഴും ചെറിയ ഒരു ശ്രദ്ധ കൊടുത്ത ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്കും നിങ്ങളുടെ ജീവനെയും, ജീവിതത്തെയും സംരക്ഷിക്കാം. ഇങ്ങനെ ശ്രദ്ധ കൊടുക്കേണ്ടതും ചതുർത്തി ദിനത്തിൽ അല്പം കരുതലോടുകൂടി ഇരിക്കേണ്ടതുമായ ചില നക്ഷത്രക്കാരാണ് ഇനി പറയുന്നത്.
തൃക്കേട്ട, തിരുവോണം, അവിട്ടം, പുണർതം, ഉത്രം, ഉത്രട്ടാതി, ചതയം, മൂലം, പൂരുരുട്ടാതി എന്നിവരാണ് ആ നക്ഷത്രക്കാർ. ഇവർക്ക് മാത്രമല്ല എല്ലാ നക്ഷത്രത്തിൽ ജനിച്ച ആളുകളും ചതുർത്തി ദിനത്തിൽ ചന്ദ്രനെ ദർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വിനായക ചതുർത്തി ദിനത്തിൽ ചന്ദ്രനെ ദർശിക്കുന്നവർക്ക് നാശമാണ് ഫലം.
ക്ഷേത്രങ്ങളിലും മറ്റും പോകുന്നവരാണ് എങ്കിൽ സന്ധ്യയ്ക്ക് മുൻപേ തന്നെ വീട്ടിലെത്താൻ ശ്രദ്ധിക്കണം. അന്നേദിവസം ഒരിക്കലും ചന്ദ്ര ദർശനം നടത്താതിരിക്കുക. മേൽപ്പറഞ്ഞ നക്ഷത്രക്കാർ അവരുടെ ജീവിതത്തിലെ ഓരോ പ്രവർത്തിയിലും ഈ ദിവസത്തിൽ ശ്രദ്ധ കൊടുത്ത് ചെയ്യുക. ഒരു അബദ്ധത്തിലും പോയി ചാടാതിരിക്കുക.