നവരാത്രിയുടെ അഞ്ചാം ദിവസം നിങ്ങൾ ഇങ്ങനെയാണോ ആചരിക്കുന്നത്

നവരാത്രിയുടെ അഞ്ചാം ദിവസം അമ്മമാരും മറ്റെല്ലാ സ്ത്രീകളും വളരെ വിശേഷപ്പെട്ടതായി ആചരിക്കേണ്ടതാണ്. സ്കന്ദമാതാദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്ന ദിവസമാണ് നവരാത്രിയുടെ അഞ്ചാം ദിവസം. നിങ്ങളുടെ ജീവിതത്തിലെ സകല ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സ്കന്ദമാതാദേവി നീക്കി തരും. അതിനായി ദേവിയെ പ്രത്യേകമായി പൂജിക്കേണ്ടതുണ്ട്. അഞ്ചു തിരിയിട്ട നിലവിളക്കിന്റെ അടുത്തായി ദേവിയുടെ ചിത്രം വയ്ക്കുക.

   

ഒരു പാത്രത്തിൽ നെയ്യ് എടുത്ത് അത് ഭഗവതിക്ക് സമർപ്പിക്കുക. കൂടാതെ ഒരു പടല പഴം കൂടി വെക്കണം . ഒരു പനിനീർ പുഷ്പം കൂടി വയ്ക്കുന്നത് ഏറെ ഉത്തമമാണ് . സ്കന്ദ മാതാദേവിക്ക് ഏറെ പ്രിയപ്പെട്ട പുഷ്പമാണ് പനിനീർ പുഷ്പം. പനിനീർ പുഷ്പം കിട്ടിയില്ല എങ്കിൽ വെള്ള നിറത്തിലുള്ള ഏതെങ്കിലും ഒരു പൂവ് ദേവിക്കായി സമർപ്പിക്കണം. മുല്ല,പിച്ചകം ഗന്ധരാജൻ തുടങ്ങി വെള്ള നിറത്തിലുള്ള ഏത് പുഷ്പം വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.

ഇതെല്ലാം ഒരുക്കി വെച്ചതിനുശേഷമാണ് ദേവിയെ പൂജിക്കേണ്ടത്.ഓം ദേവി സ്കന്ദമാതായേ നമ:. സ്കന്ദമാതാദേവിയുടെ മകനായ സുബ്രഹ്മണ്യനെ കൂടി ഈ നിമിഷത്തിൽ പൂജിക്കേണ്ടതുണ്ട് . ഓം വചത്‌ഭുവേ നമ: എന്ന് പലതവണ ഒരു വിട്ടുകൊണ്ട് സുബ്രഹ്മണ്യസ്വാമിയെ പൂജിക്കണം . കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ നിർബന്ധമായും ഈ പൂജ ചെയ്യണം. ദേവിയുടെയും സുബ്രഹ്മണ്യ സ്വാമിയുടെയും.

പ്രത്യേക അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും നവരാത്രിയുടെ അഞ്ചാം ദിവസമാണ് അമ്മമാർ ആയിട്ടുള്ള എല്ലാ സ്ത്രീകളെയും ദേവി പ്രത്യേകമായി കടാക്ഷിക്കുന്നത് . തന്റെ മക്കളുടെ നന്മയും ഉയർച്ചയും ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും ഇത്തരത്തിൽ ദേവി പൂജ നടത്തണം. ദേവി പൂജ നടത്തേണ്ടതിന്റെ വിശേഷങ്ങൾ കൂടുതൽ അറിയുന്നതിനായി തുടർന്നുവരുന്ന വീഡിയോ കണ്ടു നോക്കൂ.