വീട്ടിൽ ടൈൽസ് മാർബിൾ തുടങ്ങിയവയിൽ വരുന്ന അഴുക്കുകളും ഇരുമ്പ് കറകളും ഇനി വളരെ പെട്ടെന്ന് തന്നെ തുടച്ചുനീക്കാം . വീട്ടിലെ അടുക്കളയിൽ നാം ഉപയോഗിക്കുന്ന ചില വസ്തുക്കൾ മാത്രം മതി വീട് വെട്ടി തിളങ്ങാൻ . മുട്ടയുടെ ഒഴിഞ്ഞ തോട്, നാല് സ്പൂൺ കല്ലുപ്പ്, രണ്ട് സ്പൂൺ ചായ ഇവ മിക്സിയിലിട്ട് നന്നായി അടിച്ചു പൊടിയാക്കുക . ഇതിലേക്ക് 2 സ്പൂൺ സോപ്പുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ പൊടി ഒരു ചെപ്പിലാക്കി സൂക്ഷിക്കാം.
ആവശ്യത്തിന് എടുത്തു ഉപയോഗിക്കാം. ചെറുനാരങ്ങ രണ്ടെണ്ണം, ഉപയോഗിച്ച ചെറുനാരങ്ങയുടെ തൊലി ഉണ്ടെങ്കിൽ അത്, നാല് സ്പൂൺ കല്ലുപ്പ്, രണ്ട് സ്പൂൺ വിനാഗിരി ഇവ ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതിൽ തരികൾ ഉണ്ടെങ്കിൽ അരിപ്പ വെച്ച് അരിച്ചെടുക്കാവുന്നതാണ് . ഈ മിശ്രിതത്തിലേക്ക് രണ്ട് സ്പൂൺ ലിക്വിഡ് ഡിറ്റർജന്റ് ചേർക്കാം .അത് ഇല്ലെങ്കിൽ 2 സ്പൂൺ ഡിഷ് വാഷ് ചേർക്കാം. ഇത് ഒരു കുപ്പിയിൽ ആക്കി അടച്ച് സൂക്ഷിക്കേണ്ടതാണ്.
കുപ്പിയുടെ അടപ്പിന് തുളകൾ ഇട്ട് സ്പ്രേ ബോട്ടിൽ പോലെ ഉപയോഗിക്കാം. ബാത്റൂമിലെ ടൈൽസിൽ വീഴുന്ന കറകൾ എളുപ്പത്തിൽ കളയാൻ ഈ പൊടി ഉപയോഗിക്കാം. കയ്യിൽ ഒരു ഗ്ലൗസോ പ്ലാസ്റ്റിക് കവറോ ഇട്ടശേഷം ഈ പൊടി ടൈൽസിൽ നന്നായി തേച്ചുപിടിപ്പിക്കുക . അരമണിക്കൂറിനു ശേഷം നന്നായി വെള്ളം ഒഴിച്ച് കഴുകി കളയാവുന്നതാണ്. ഇപ്പോൾ ടൈൽസ് അഴുക്കുകൾ എല്ലാം പോയി വെട്ടി തിളങ്ങും . ഗ്യാസ് സിലിണ്ടർ വയ്ക്കുമ്പോൾ.
ടൈൽസിലും മാർബിളിലും എല്ലാം ഇരുമ്പ് കറ വീഴാറുണ്ട്. ഈ കറയുള്ള ഭാഗത്ത് നമ്മൾ ആദ്യം തയ്യാറാക്കിയ പൗഡർ കുറച്ച് ഇട്ടുകൊടുക്കുക. അതിനുശേഷം അതിനു മുകളിൽ ഒരു കോട്ടൺ തുണി വിരിക്കുക അതിനുമുകളിലായി നമ്മൾ തയ്യാറാക്കിയ ലിക്വിഡ് ഒഴിക്കുക. നന്നായി തുടച്ചെടുക്കുക കറകൾ പോകും. ഇതേ ലിക്വിഡ് ഉപയോഗിച്ച് ക്ലോസറ്റും വൃത്തിയാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.