വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. വീട്ടമ്മമാർ പലപ്പോഴും കഷ്ടപ്പെടുന്നതും വളരെയധികം നേരം ചെലവഴിക്കുന്നതും വീട്ടിലെ അഴുക്കുകളും പൊടികളും കളയുന്നതിന് വേണ്ടിയാണ് . കുട്ടികൾ ഉള്ള വീട് ആണെങ്കിൽ എത്ര വൃത്തിയാക്കിയാലും വീട് ഭംഗിയായി കിടക്കുകയില്ല. ഇനി എളുപ്പത്തിൽ വീട് വൃത്തിയാക്കാൻ ഒരു പോംവഴി പരിചയപ്പെടാം .
ഒരു വലിയ ഗ്ലാസ് നിറയെ വെള്ളം എടുക്കുക. അതിലേക്ക് ഒരു സ്പൂൺ വിനാഗിരി, ഒരു സ്പൂൺ ഉപ്പ്,രണ്ട് കർപ്പൂരം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരു ചില്ലിന്റെ പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. വീട് വൃത്തിയാക്കുന്ന സമയങ്ങളിൽ ബക്കറ്റിലെ വെള്ളത്തിൽ ഈ മിശ്രിതം അല്പം ചേർത്തു കൊടുക്കാം. വീട്ടിലെ അഴുക്കുകൾ പോകും എന്നു മാത്രമല്ല അണുക്കളും നശിക്കും.
വിനാഗിരിയും ഉപ്പും കർപ്പൂരവും എല്ലാം ചേർന്ന ഈ മിശ്രിതം വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ നീക്കാൻ നമ്മെ സഹായിക്കുന്നു. കടകളിൽ നിന്നും വളരെ വലിയ വില കൊടുത്ത് തറ വൃത്തിയാക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിലും എത്രയോ നല്ല രീതിയിൽ നമുക്ക് ഇങ്ങനെ വീട്ടിലെ അഴുക്കുകൾ വൃത്തിയാക്കാം . കർപ്പൂരം ചേർക്കുന്നത് കൊണ്ട് തന്നെ വളരെ നല്ല ഒരു സുഗന്ധം വീട്ടിൽ പരക്കുകയും ചെയ്യും.
നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ ഒന്നും തന്നെ ഇതിൽ ഇല്ലല്ലോ. അതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ദോഷം ചെയ്യാത്ത ഈ മിശ്രിതം ധൈര്യമായി ഉപയോഗിക്കാം . ആരോഗ്യത്തിന് ദോഷം ചെയ്യാത്ത ഈ മിശ്രിതം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണുന്നതിനും കൂടുതൽ അറിവ് ലഭിക്കുന്നതിനുമായി നിങ്ങൾ വീഡിയോ കണ്ടു നോക്കൂ.