ക്ലാവു പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ ഇതിലും നല്ല വഴിയില്ല

നമ്മുടെ വീട്ടിലെ പാത്രങ്ങളിൽ ഒരുപാട് കാലം ഉപയോഗിച്ചു കഴിഞ്ഞാൽ ക്ലാവും മറ്റ് അഴുക്കുകളും വന്ന് പാത്രങ്ങൾ നശിച്ചു പോകാറുണ്ട്. എന്നാൽ ഇനിമുതൽ ഈ പാത്രങ്ങളിലെ ക്ലാവും മറ്റ് അഴുക്കുകളും എളുപ്പത്തിൽ കളയാനുള്ള ഒരു സൂത്രവിദ്യ പരിചയപ്പെടാം. നമ്മുടെ വീട്ടുമുറ്റത്ത് കിടക്കുന്ന ഇഷ്ടിക കഷണം ഉപയോഗിച്ച് പാത്രങ്ങൾ വെട്ടി തിളക്കുവാൻ സാധിക്കും. ഒരു ചെറിയ കഷണം ഇഷ്ടിക നന്നായി പൊടിച്ച് അരിപ്പയിൽ അരിച്ചെടുക്കുക.

   

പൗഡർ പോലെ തരിയില്ലാതെ ആക്കണം. ഒരു സ്പൂൺ ഇഷ്ടികപ്പൊടിയിലേക്ക് അര മുറി നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഇത് രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കുഴമ്പു രൂപത്തിലാക്കുക. ശേഷം ക്ലാവ് പിടിച്ച പാത്രങ്ങളിൽ ഈ മിശ്രിതം പുരട്ടി ചെറുനാരങ്ങയുടെ തൊലികൊണ്ട് നന്നായി ഉരച്ച് വൃത്തിയാക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകി എടുത്താൽ പാത്രങ്ങൾ വെട്ടി തിളങ്ങുന്നതായി കാണാം.

ബാത്റൂമിലെ പൈപ്പുകളും സ്റ്റീൽ ബേസനുകളും എല്ലാം ഉപയോഗിച്ച് കഴിഞ്ഞ് കുറച്ചുനാൾക്ക് ശേഷം അഴുക്കുപിടിച്ച് കറുത്ത് ഇരിക്കുന്നത് ആയി കണ്ടിട്ടുണ്ടാവും. ഈ അഴുക്കുകൾ പോകാനും നമുക്ക് ഇഷ്ടികപ്പൊടിയും ചെറുനാരങ്ങയും ചേർന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. പൈപ്പുകളിലും ബേസനിലും ഈ മിശ്രിതം നന്നായി തേച്ചുപിടിപ്പിച്ച് ചകിരിയോ ചെറുനാരങ്ങ തൊലിയോ ഉപയോഗിച്ച് നന്നായി ഉരയ്ക്കുക.

കുറച്ചു നേരം ഇങ്ങനെ ഉരച്ച് കഴിയുമ്പോൾ ബേസനിലെയും പൈപ്പുകളിലെയും കറകൾ ഇളകി വരുന്നതായി കാണാം. ഇങ്ങനെ ചെറുനാരങ്ങയും ഇഷ്ടികയും ചേർന്ന് വളരെ ചിലവ് കുറഞ്ഞ ഈ മിശ്രിതം ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ പാത്രങ്ങളും വാഷ്ബേയ്‌സിനും ടാപ്പുകളും എല്ലാം വെട്ടിത്തിളങ്ങുന്നത് ആക്കി മാറ്റാൻ സാധിക്കും. മുകളിൽ പറഞ്ഞ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വീഡിയോ തുടർന്നു കാണുക.