നിങ്ങളുടെ വീട്ടിലെ കരണ്ട് ബില്ല് കണ്ട് നിങ്ങളുടെ കണ്ണ് തള്ളാറുണ്ടോ

നിങ്ങളുടെ വീട്ടിൽ എ സി ഉപയോഗിക്കുന്നവരാണോ. എ സി ഉപയോഗിക്കുന്നത് മൂലം നിങ്ങളുടെ വീട്ടിലെ കരണ്ട് ബില്ല് അധികമായി വരാറുണ്ടോ.ഈ ഒരു പ്രശ്നത്തിൽ നിന്നും രക്ഷപ്പെടാനായി ഒരു മാർഗ്ഗം പരിചയപ്പെടാം. എ സിയുടെ അടപ്പ് തുറന്നാൽ കാണുന്ന നെറ്റിൽ അഴുക്കുകൾ പിടിക്കുമ്പോഴാണ് എസിയുടെ തണുപ്പ് നമുക്ക് അനുഭവപ്പെടാൻ ബുദ്ധിമുട്ടാകുന്നത്.

   

ഈ ലിറ്റുകൾ രണ്ടും പുറത്തേക്ക് ഊരിയെടുത്ത് നല്ല ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. അതിനുശേഷം ടാപ്പ് വെള്ളം തുറന്നിട്ട് നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഫാനിന്റെ അടിയിൽ വച്ചു വെയിലത്ത് വച്ചോ ഈ നെറ്റുകൾ നന്നായി ഉണക്കിയെടുക്കുക. അടപ്പിന്റെ ഭാഗത്തുള്ള എല്ലാ പൊടികളും നന്നായി ഉരച്ച് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.

ഒരു ബ്രഷ് ഉപയോഗിച്ച് നമുക്ക് ഈ പൊടികളെല്ലാം തട്ടിയെടുക്കാം അതിനുശേഷം എസി നന്നായി തുടച്ച് വൃത്തിയാക്കി ഈ നെറ്റുകൾ ഘടിപ്പിച്ചു ഉപയോഗിച്ചു തുടങ്ങാം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഉണ്ട്. എ സി പ്രവർത്തിക്കുമ്പോൾ തണുപ്പിന്റെ അളവ് എപ്പോഴും ഇരുപത്തിയാറിൽ സെറ്റ് നല്ലത്. ഇങ്ങനെ ഇരുപത്തിയാറിലെ എപ്പോഴും കൂളിങ്ങിന്റെ അളവ് സെറ്റ് ചെയ്യുന്നത് മൂലം ആ തണുപ്പ് ഒരുപോലെ എപ്പോഴും അനുഭവപ്പെടും.

മറിച്ച് ഏറ്റവും ഉയർന്ന അളവിൽ എസിയുടെ തണുപ്പ് സെറ്റ് ചെയ്താൽ അന്തരീക്ഷത്തിലെ ഊഷ്മവുമായി ഇതിന് ഒത്തു പോകാൻ ബുദ്ധിമുട്ടാണ്. ഇതും കറണ്ട് ബില്ല് കൂടാൻ ഒരു കാരണമാണ്. ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമ്മുടെ കറണ്ട് ബില്ല് വലിയൊരു മാറ്റം വരുന്നതായി കാണാം. എ സി യുടെ ഉള്ളിലെ അഴുക്ക് കളയുന്നത് എങ്ങനെയെന്ന് കാണുന്നതിനായി വീഡിയോ കാണാം.