ഈ കുപ്പയിലെ മാണിക്യത്തെ ഇനി ചവിട്ടി ഞെരിച്ച് കളയല്ലേ. ഇവൻ മിടുക്കനാണ് കേട്ടോ…

നമ്മുടെ ഏവരുടെയും വീടിന്റെ പരിസരത്ത് സർവ്വസാധാരണയായി പുല്ലും കാടും പിടിച്ചു കിടക്കാറുണ്ട്. എന്നാൽ ഈ പുൽച്ചെടികൾക്കിടയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ചെടി തന്നെയാണ് കൂപ്പമേനി. കാണുമ്പോൾ ഇത് ഏറെ നിസ്സാരക്കാരനായ ഒരു ശല്യക്കാരനായ ചെടിയാണെങ്കിൽ പോലും അവന്റെ ഗുണഗണങ്ങൾ വളരെ വലുതാണ്. ആയുർവേദ ചികിത്സാരംഗത്ത് വളരെയേറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു ചെടി തന്നെയാണ് ഇത്. ഒരുവിധപ്പെട്ട മനുഷ്യ ശരീരത്തിലെ അസുഖങ്ങൾക്ക് എല്ലാം വളരെയധികം പ്രതിവിധി നൽകാനായി സാധിക്കുന്ന ഈ ചെടിക്ക് പല പേരുകളാണ് ഉള്ളത്.

   

പലസ്ഥലങ്ങളിലും ഇവ പല പേരുകളിൽ തന്നെയാണ് അറിയപ്പെടുന്നത്. അക്കാലിക്ക ഇൻഡിക്ക എന്ന ബോട്ടാണിക്കൽ നെയ്മിൽ അറിയപ്പെടുന്ന ഈ ചെടി സർവ്വസാധാരണമായി നമ്മുടെ നാട്ടിൽ കുപ്പമേനി കുപ്പമേരി കുപ്പമണി എന്ന് തുടങ്ങുന്ന പലതരം പേരുകളിലാണ് അറിയപ്പെടുന്നത്. ഈ പറഞ്ഞതിൽ ഒതുങ്ങുന്നതല്ല ഈ ചെടിയുടെ പേരുകൾ. തമിഴ്നാട്ടിൽ വളരെയധികം മരുന്നുകൾക്കായി ഉപയോഗിക്കുന്ന ഈ ചെടിയുടെ പൊടിക്ക് ആമസോണിൽ ആയിരത്തിലധികം രൂപയാണ് വിലമതിക്കുന്നത്.

നമ്മുടെ ചുറ്റുപാടുമായി കാണപ്പെടുന്ന ഈ ചെടിക്ക് ഇത്രയും അധികം വില ഉണ്ടോ എന്ന് നാം ഒരിക്കലും ചിന്തിക്കാത്ത ഒരു കാര്യം തന്നെയാണ്. ഈ ചെടി ഒരിക്കലും ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതല്ല. എന്നാൽ മരുന്നായി മാത്രം ഉപയോഗിക്കുന്ന ഈ ചെടി ശരീരത്തെ പുനർജീവിപ്പിക്കുന്നു എന്നാണ് തമിഴ്നാട്ടിലുള്ളവർ പറയുന്നത്. അവർ ഇതിനെ വളരെയധികം പ്രയോജനപ്പെടുത്തുന്നുണ്ട്. മസ്തിഷ്കപരമായ പലതരം രോഗങ്ങൾക്കും മുക്തി നേടാനായി ഈ ചെടിയെ ആശ്രയിക്കാറുണ്ട്. അൽഷിമേഴ്സിനെ വരെ പ്രതിവിധിയാണ് ഈ ചെടി.

ഈ ചെടിയുടെ അടി തൊട്ടുമുടി വരെ എല്ലാവിധ ഭാഗങ്ങളും ഔഷധം തന്നെയാണ്. ഞരമ്പ് സംബന്ധമായതും രക്തസംബന്ധമായതും കുടൽ സംബന്ധമായതും തുടങ്ങി ആസ്മയ്ക്കും മൂത്രക്കല്ലിനും മുഖക്കുരുവിനും മുറിവിനും എല്ലാം ഇത് സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.