പാറ്റയും മൂട്ടയും വീട്ടിൽ നിന്നും ഓടിക്കാൻ ഇതാ ഒരു എളുപ്പവഴി. ഇതുപോലെ ഒരു സൂത്രം ചെയ്തു നോക്കൂ. | Cockroach Remove Tip

എല്ലാ വീടുകളിലും ശല്യമായി ഉണ്ടാകുന്ന ഒന്നാണ് പാറ്റ, മൂട്ട, ഉറുമ്പ് തുടങ്ങിയ ജന്തുക്കൾ. എത്ര തന്നെ ഇവയെ തുരത്താൻ നോക്കിയാലും പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കും. ഇവയെ തുരത്താൻ പറ്റുന്ന വിഷങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം അപകടങ്ങൾ നിലനിൽക്കുന്നതാണ്.

   

എന്നാൽ ഒട്ടും വിഷം ഇല്ലാതെ വീട്ടമ്മമാരുടെ ഈ വലിയ തലവേദനയെ ഒരു മിനിറ്റുകൊണ്ട് പെട്ടന്ന് തന്നെ ഇല്ലാതാക്കാം. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് ഇത് തയ്യാറാക്കാം. എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഷാംപൂ ഒഴിച്ച് കൊടുക്കുക. നമ്മൾ ഉപയോഗിക്കുന്ന ഏതുതരം ഷാബു ആയാലും മതി.

https://youtu.be/dLwy4mK_0Io

അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം വെള്ളത്തിൽ ഷാമ്പു നല്ലതുപോലെ അലിയിച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. എല്ലാം നല്ലതുപോലെ യോജിപ്പിക്കുക. അതിനുശേഷം ഒരു സ്പ്രേ കുപ്പി എടുത്തു അതിലേക്ക് തയ്യാറാക്കിവെച്ച മിശ്രിതം ഒഴിച്ച് കൊടുക്കുക.

ശേഷം പാറ്റയും ഉറുമ്പും വരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ നന്നായി സ്പ്രേ ചെയ്ത് കൊടുക്കുക. ഒരു മിനിറ്റിനുള്ളിൽ തന്നെ പാറ്റയും ഉറുമ്പും ഇല്ലാതാകുന്നത് കാണാം. ഇതുതന്നെ എല്ലാ വീട്ടമ്മമാരും ഈ രീതി പരീക്ഷിച്ചു നോക്കുക. ഒട്ടും തന്നെ വിഷമില്ലാത്ത ഒരു കീടനാശിനി ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. കുട്ടികളുള്ള വീടുകളിൽ എല്ലാം ഇത് ധൈര്യമായി പരീക്ഷിച്ചു നോക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *