മാറാലയില്ലാത്ത ഒരു വീട് നിങ്ങളും സ്വപ്നം കാണുന്നുണ്ടോ

വീട് വൃത്തിയാക്കാൻ ഇതിലും നല്ല മാർഗങ്ങൾ ഇല്ല. നാമെല്ലാവരും ഇന്ന് പല മോഡലിലുള്ള ഷൂ ഉപയോഗിക്കുന്നവരാണ്. ഷൂ ഉപയോഗിച്ച ശേഷം അതിനുള്ളിൽ നിന്നും ഒരു ദുർഗന്ധം പലർക്കും അനുഭവപ്പെടാറുണ്ട്. ഈ ദുർഗന്ധം മാറ്റുന്നതിനായി ഒരു ടിഷ്യു പേപ്പറിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡായിട്ട് നന്നായി പൊതിഞ്ഞ് ഷൂവിനകത്ത് സൂക്ഷിക്കുക. രാത്രി മുഴുവൻ ഇങ്ങനെ സൂക്ഷിച്ചശേഷം നേരം വെളുത്ത് അത് എടുത്തു മാറ്റാവുന്നതാണ്.

   

ഇത്തരത്തിൽ ചെയ്യുമ്പോൾ ഷൂവിന് അകത്ത് ഉണ്ടായിരുന്ന ദുർഗന്ധം പൂർണ്ണമായും ഇല്ലാതാകുന്നു. മാതളനാരകം നന്നാക്കി എടുക്കുമ്പോൾ പലരുടെയും കയ്യിൽ കറ പുരളാറുണ്ട് . ഇത് ഒഴിവാക്കാനായി മാതളനാരകം നടുമുറിച്ച് നല്ല നാല് ഭാഗത്തും കൈകൊണ്ട് നന്നായി ഞെക്കി കൊടുക്കുക. അതിനുശേഷം അത് കമഴ്ത്തിയിട്ട് ഒരു തവി ഉപയോഗിച്ച് നന്നായി അടിക്കുക.

അപ്പോൾ മാതളനാരകത്തിന്റെ അല്ലികൾ പാത്രത്തിലേക്ക് എളുപ്പത്തിൽ വേർപ്പെട്ട് പോകും.ഒരു ലിറ്റർ വെള്ളത്തിൽ ഒരു മുറി ചെറുനാരങ്ങ പിഴിഞ്ഞത് മൂന്നോ നാലോ കർപ്പൂരം, രണ്ടോ മൂന്നോ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി കലക്കി ഒരു തുണി ഉപയോഗിച്ച് വീടിന്റെ ജനൽ ചില്ലുകൾ നന്നായി തുടച്ച് വൃത്തിയാക്കി എടുക്കാം.

വീടിന്റെ പുറത്ത് ചുമരിന്മേൽ പറ്റിയിരിക്കുന്ന മാറാല ഉണങ്ങിയ ഒരു മോപ്പ് ഉപയോഗിച്ച് തുടച്ചശേഷം ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു സ്പൂൺ മണ്ണെണ്ണ കലക്കി ഒരു വൃത്തിയുള്ള ഉപയോഗിച്ച് തുടച്ചെടുക്കുക. നിങ്ങളുടെ വീടിനകത്തും ഒരു തരി മാറാല ഇനി ബാക്കിയാക്കാതെ വീട് മനോഹരമാക്കാൻ ഇങ്ങനെ ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.