ഇനി ചവിട്ടി കഴുകി വാഷിംഗ് മെഷീന്റെ പണി കഴിക്കേണ്ട

സാധാരണയായി വാഷിംഗ് മെഷീനും ഉപയോഗിച്ച് തന്നെയാണ് ചവിട്ടികളും മറ്റും കഴുകാൻ വേണ്ടി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ ഉപയോഗത്തെ തന്നെ കേടു വരുത്തുന്ന രീതിയിൽ ഇനി ഒരിക്കലും ഇത്തരത്തിൽ ചവിട്ടികൾ വാഷിംഗ് മെഷീനിൽ കഴുകാതിരിക്കുന്നതാണ് നല്ലത്. വാഷിംഗ് മെഷീനിൽ ഇങ്ങനെ ചവിട്ടികൾ.

   

കഴുകുന്ന സമയത്ത് ഇതിനുള്ള അഴുക്കും അണുക്കളും ഏറ്റവും താഴെയായി അടിഞ്ഞു കൂടുകയും പിന്നീട് മറ്റ് വസ്ത്രങ്ങളിലേക്കും ഈ ഒരു അഴുക്കും അണുക്കളും പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന സമയത്ത് ചവിട്ടുകളും മറ്റും ഇതിലിട്ട് കഴുകുമ്പോൾ ഇതിന്റെ ഏറ്റവും താഴെയായി അടിഞ്ഞുകൂടുന്ന ചെറിയ പീസുകളും അഴുക്കും വാഷിംഗ് മെഷീനിലെ ഉള്ളിലായി ഒളിഞ്ഞിരിക്കുന്നു.

പിന്നീട് ഇത് മറ്റു വസ്ത്രങ്ങൾ കഴുകുമ്പോൾ അതിൽ പറ്റിപ്പിടിക്കാനും ഇവയിൽ നിന്നുള്ള അണുക്കൾ മൂലം ചർമ്മ സംബന്ധമായ പല രോഗങ്ങളും ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തയുണ്ട് എങ്കിൽ ഇനി മുതൽ ഒരു വലിയ ബക്കറ്റിൽ തന്നെ ഈ ഒരു ചവിട്ടുകളും മറ്റും.

ഇട്ട് കഴുകി എടുക്കുന്നതാണ് ഉത്തമം. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ കുറച്ചുഭാഗം മുറിച്ചു കളഞ്ഞ ശേഷം ബാക്കി ഭാഗം ഒരു ബ്രഷ് രീതിയിൽ വരുന്ന രീതിയിൽ വെട്ടിയെടുക്കുക. ശേഷം ഇത് ഒരു വടിയിൽ ഘടിപ്പിച്ച ശേഷം ഒരു വലിയ ബക്കറ്റിൽ തുണികളും ചവിട്ടികളും ഇട്ട് കുതിർത്തു വെച്ച ശേഷം ഈ കുപ്പി ഉപയോഗിച്ച് ചവിട്ടി കഴുകാം. തുടർന്ന് വീഡിയോ കാണാം.