നമ്മുടെ എല്ലാ വീടുകളിൽ പലപ്പോഴും വസ്ത്രങ്ങൾ കുറെ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ ഇത് കേടുവന്നോ അല്ലാതെയോ നശിപ്പിച്ചു കളയുന്ന ഒരു രീതി വളരെ കാലങ്ങളായി തന്നെ നിലനിൽക്കുന്നു. മിക്കവാറും ആളുകളുടെയും വീടുകളിൽ ഇത്തരത്തിൽ പഴയതായ വസ്ത്രങ്ങൾ അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഉപയോഗിച്ച്.
കേടു വന്നതോ ആവശ്യമില്ലാതെ എടുത്തു വച്ചതുമായ ഇത്തരം വസ്ത്രങ്ങൾ ഷോളുകളോ കാര്യങ്ങളോ കുട്ടികളുടെ വസ്ത്രങ്ങളോ ലെഗിൻസ് പോലുള്ളവയോ ആണ് എങ്കിലും ഈ രീതിയിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും നിങ്ങളുടെ വീട്ടിലെ ബാത്റൂമിൽ നിന്നും ഇറങ്ങുമ്പോൾ ഉള്ള ചവിട്ടിയായോ വീടിനകത്തേക്ക് കടക്കുന്ന സമയത്ത് ഭംഗിയുള്ള ഒരു ചവിട്ടിയായ പോലും ഇതിനെ ഉപയോഗിക്കാൻ സാധിക്കും.
ഇതിനായി നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്തു കൊടുത്താൽ മതി. ആദ്യമേ ഇത്തരത്തിലുള്ള പഴയ ഷോളുകളെ കൂട്ടി യോജിപ്പിച്ച ശേഷം മുടി പിന്നി കെട്ടുന്ന രീതിയിൽ തന്നെ പിന്നുക. ഇങ്ങനെ പിന്നിയിട്ടാൽ ബാക്കിയാകുന്ന ഏറ്റവും അവസാനത്തെ അറ്റത്ത് അടുത്ത ഷോള് കൂട്ടി യോജിപ്പിക്കാൻ മറക്കരുത്. ഇങ്ങനെ കൂട്ടി യോജിപ്പിച്ചെടുത്ത ശേഷം ഈ ഷോളിനെ ചുറ്റികെട്ടി വൃത്താകൃതിയിൽ തുന്നി തുന്നി എടുക്കണം.
പിന്നീട് ശേഷം ഇതിനു ഒരു ഭംഗിയുള്ള കയറോ മറ്റോ യോജിപ്പിക്കുകയാണ് എങ്കിൽ കൂടുതൽ ഭംഗി ഉണ്ടാകും. ഈ രീതിയിൽ നിങ്ങൾക്ക് പഴയ വസ്ത്രങ്ങളെയും നിങ്ങളുടെ വീട്ടിലെ ഏറ്റവും ഉപകാരപ്രദമായ ഒന്നായി മാറ്റി ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ട് ഇനി ഒരിക്കലും പഴയ ഷോളുകളെ വെറുതെ കളയരുത്. ഉടനെ കൂടുതൽ അറിയാൻ വീഡിയോ കാണാം.