അടുക്കള എന്നും സുഗന്ധത്തോടെ സൂക്ഷിക്കാം.

എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ് അടുക്കളയിലെ ദുർഗന്ധം. അടുക്കളയിൽ ബാക്കിയാവുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ഇരുന്നാണ് അടുക്കളയിൽ ഇത്തരം ദുർഗന്ധം ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്യണം. രാത്രി ഗ്യാസ്, അടുക്കളയുടെ സ്ലാബ് തുടങ്ങിയ ഇടങ്ങൾ കംഫർട്ട് ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. അല്ലെങ്കിൽ ഇതിനായി ഡെറ്റോൾ ഉപയോഗിക്കാം.

   

എല്ലാ സ്ഥലവും ഇതുപോലെ തുടച്ച് വൃത്തിയാക്കിയാൽ അടുക്കളയിലെ ചീത്ത ഗന്ധം മാറുകയും പിറ്റേദിവസം രാവിലെ സുഗന്ധപൂരിതമായ അടുക്കള നമുക്ക് അനുഭവിച്ചറിയാം. പനിക്കൂർക്കയുടെ ഇല നന്നായി ഞെരടി അടുക്കളയുടെ പലയിടത്തായി സൂക്ഷിച്ചാൽ പല്ലി പാറ്റ ഇവ വരുന്നത് തടയാം. അടുക്കളയിലെ സിംഗ് വൃത്തിയായി സൂക്ഷിക്കാൻ അല്പം ബേക്കിംഗ് സോഡാ, വിനാഗിരി എന്നിവ മിക്സ് ചെയ്തശേഷം സ്ക്രബർ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

അടുക്കളയിലെ പാത്രം കഴുകുന്ന സ്പോഞ്ച് എല്ലാദിവസവും നല്ല വൃത്തിയായി സൂക്ഷിക്കണം. ഇതിനായി അല്പം ചെറുചൂടുവെള്ളത്തിൽ ഉപ്പ് കലക്കിയശേഷം സ്പോഞ്ച് അതിൽ മുക്കി വയ്ക്കുക., പിന്നീട് നന്നായി കഴുകി വൃത്തിയാക്കുക.ബാത്റൂം,ബെഡ്റൂം എന്നിവിടങ്ങളിലെ ദുർഗന്ധം മാറ്റുന്നതിനായി ഒരു പാത്രത്തിൽ അല്പം പച്ചരിയെടുത്ത് അതിലേക്ക് ഡെറ്റോൾ അല്ലെങ്കിൽ വാനില.

എസൻസ് ഒഴിച്ച് ഒരു കോട്ടൺ തുണി കൊണ്ട് കെട്ടി സൂക്ഷിക്കുക. ഇതിൽ നിന്നും വരുന്ന സുഗന്ധം ബെഡ്റൂമിനെ ഫ്രഷ് ആയി സൂക്ഷിക്കുന്നു. നിങ്ങളുടെ വീടിന്റെ അകത്തും ഇത്രയുള്ള ചെറിയ ചില സൂത്രവിദ്യകളിലൂടെ പല പ്രശ്നങ്ങളെയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.