ഇനി നിങ്ങളുടെ തലയിണകളെ വൃത്തിയാക്കുന്ന കാര്യം മറന്നേക്ക് ഇത് വളരെ സിമ്പിൾ ആണ്

നിങ്ങൾ ഉപയോഗിക്കുന്ന തലയണ എത്ര പഴയതായാലും അതിനെ പുതിയത് പോലെ ആക്കാൻ ചില പോംവഴികൾ ഉണ്ട്. തലയിണ മുഴുവനോടെ കഴുകിയെടുക്കുന്ന രീതിയാണ് ആദ്യത്തേത്. ബക്കറ്റിൽ ഒരു സ്പൂൺ ബേക്കിംഗ് സോഡ, 3 സ്പൂൺ വിനാഗിരി, ഒരു സ്പൂൺ സോപ്പുപൊടി,ആവശ്യത്തിന് ചെറു ചൂടുവെള്ളം ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

   

അതിനുശേഷം അരമണിക്കൂറോളം ഈ മിശ്രിതത്തിൽ തലയണ മുഴുവനോട് മുക്കിവെക്കുക.പിന്നീട് വാഷിംഗ് മെഷീനിലോ കല്ലിലോ നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം നന്നായി ഊരി പിഴിഞ്ഞ് ഡ്രൈയറിൽ ഉണക്കി വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. പഴയ തലയണക്കവർ മാറ്റി, അതിനുള്ളിലെ പഞ്ഞി പുതിയ കവറിൽ ആക്കി അടിച്ചു അതിനുമുകളിൽ മറ്റൊരു കവർ കൂടി ഇട്ടു കൊടുത്താൽ തലയണ മുഷിയുന്നത് ഒരു പരിധിവരെ തടയാം.

തലയിണ കവറും അതിനോടൊപ്പം ഉള്ള ബെഡ്ഷീറ്റും കഴുകിയശേഷം ഒന്നിച്ച് മടക്കി വെച്ചാൽ നമുക്ക് ആവശ്യമുള്ളപ്പോൾ ജോഡിയായി എടുത്ത് ഉപയോഗിക്കാം. തലയിണ കവർ ഉപയോഗിച്ച് മറ്റൊരു സൂത്രവിദ്യ കൂടിയുണ്ട്. പഴയ തുണികൾ സൂക്ഷിച്ചുവെക്കാൻ സഞ്ചി, കവർ തുടങ്ങിയവ ഉപയോഗിക്കുന്നതിന് പകരം തലയിണ കവർ.

ഹാങ്ങറിൽ തൂക്കിയിട്ട് അതിനുള്ളിൽ പഴയ തുണികൾ സൂക്ഷിച്ചു വയ്ക്കാം. അടുക്കളയിലും മറ്റും തുണികൾക്ക് ആവശ്യമുള്ളപ്പോൾ ഇതിൽ നിന്നും എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാം. ഈ രീതിയിൽ തലയിണയും തലയിണ കവറുമായി പല സൂത്ര വിദ്യകളും ഇന്നും ആളുകൾ അറിയാതെ പോകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.