വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും വളരെ ഉപയോഗപ്രദവുമായ ചില സൂത്രവഴികളാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. യാത്ര പോകുമ്പോൾ നമ്മൾ ടൂത്ത് ബ്രഷ് കൈ പിടിക്കാറില്ലേ.എല്ലാവരുടെയും ടൂത്ത് ബ്രഷ് ഒന്നിച്ച് കവറിലിട്ട് കെട്ടിയോ ബോക്സിൽ സൂക്ഷിച്ചോ ആണ് നാം ഇത് കൊണ്ടുപോകാറുള്ളത്. എന്നാൽ ഒരു ബ്രഷ് മറ്റൊരു ബ്രഷിൽ തട്ടാതെ വളരെ ആരോഗ്യപ്രദമായ രീതിയിൽ ഇവ കൈ പിടിക്കുന്നതിനായി ഒരു ഗ്ലൗസ് ഉപയോഗിക്കാവുന്നതാണ് .
ഗ്ലൗസിലെ ഓരോ വിരലും ഇടുന്ന ഹോളിൽ ഓരോ ബ്രഷുകൾ സൂക്ഷിക്കുക. ഇത്തരത്തിൽ ഒരു ബ്രഷ് മറ്റൊരു ബ്രഷിൽ തട്ടാതെ ആരോഗ്യപ്രദമായ രീതിയിൽ നമുക്ക് കൊണ്ടുപോകാവുന്നതാണ്.അടുക്കളയിൽ നാം പാചകം ചെയ്യുമ്പോൾ പലരും മൊബൈൽ ഫോണിൽ നോക്കി കൊണ്ടാണ് പാചകം ചെയ്യാറ്. ഇത്തരത്തിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ സ്റ്റാൻഡുകൾ ഇല്ലാത്തവർക്കായി മൊബൈൽ ചുവരിൽ ചാരി വെക്കാൻ ഒരു റബ്ബർ ബാൻഡ് ഉപയോഗിക്കാവുന്നതാണ്.
റബ്ബർ ബാൻഡ് പ്രതലത്തിൽ വച്ചശേഷം അതിനുമുകളിൽ മൊബൈൽ ചാരി വയ്ക്കുക. അപ്പോൾ മൊബൈൽ വഴുതി വീഴാതെ ഉറപ്പോടെ ഇരിക്കും.ഉപയോഗശൂന്യമായ പേനയുടെ അടപ്പ് നമ്മൾ സാധാരണ എറിഞ്ഞു കളയാറാണ് പതിവ്.എന്നാൽ ഈ ടോപ്പുകൾ നമുക്ക് വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. തുണികളും മറ്റും അലക്കി അഴയിലിടുമ്പോൾ ക്ലിപ്പുകൾ ഇല്ലാത്തവർക്ക് അല്ലെങ്കിൽ ക്ലിപ്പുകൾ തികയാത്തവർക്ക് പേനയുടെ അടപ്പ് തുണി ഉറപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ ഗോതമ്പുപൊടി , അരിപ്പൊടി തുടങ്ങിയവ കവറിൽ നിന്ന് എടുത്ത ശേഷം ബാക്കിയുള്ളത് വായു കടക്കാതെ ഉറപ്പോടെ കവർ മടക്കി അതിനുമുകളിൽ ക്ലിപ്പിന് പകരം പേനയുടെ അടപ്പ് ഇട്ടു ഉറപ്പിക്കാം. മഴക്കാലത്തും മറ്റും കിടക്കയിൽ നിന്നും ഉള്ള രൂക്ഷമായ ഗന്ധം പലരെയും അസ്വസ്ഥരാക്കാറുണ്ട്. എന്നാൽ ഈ ഗന്ധം മാറ്റാൻ സോഡാപ്പൊടി ഉപയോഗിച്ച് ഒരു സൂത്രം ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.