കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പലർക്കും പല രീതിയിലും ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുമ്പോൾ ഉപകാരപ്പെടാറുണ്ട്. എന്നാൽ എല്ലാ സ്ഥലങ്ങളിലും ഈ രീതിയിൽ ഈസ്റ്റ് വാങ്ങാനായി ചിലപ്പോൾ ലഭിക്കാറില്ല. ചെറിയ ഗ്രാമങ്ങളിൽ പലപ്പോഴും ഇത്തരത്തിലുള്ള ഈസ്റ്റ് പോലുള്ള വസ്തുക്കൾ കിട്ടാതെ വരുന്ന സമയത്ത് ഒട്ടും വിഷമിക്കേണ്ട കാര്യമില്ല.
ഇത് നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് സ്വന്തമായി വീട്ടിൽ തയ്യാറാക്കാൻ സാധിക്കും. ഇതിനായി നാലു ടേബിൾസ്പൂൺ മൈദ പൊടിയും രണ്ട് ടീസ്പൂൺ തൈരും ആവശ്യമാണ്. ഒപ്പം തന്നെ ഒരു ക്ലാസിൽ ഇളം ചൂടുള്ള വെള്ളം എടുക്കുക.
ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ പഞ്ചസാരയും ഒരു ടീസ്പൂൺ തേനും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. മൈദ പൊടിയിലേക്ക് തൈര് ചേർത്തശേഷം യോജിപ്പിച്ച് നേരത്തെ തയ്യാറാക്കി വെച്ച വെള്ളം ഇതിലേക്ക് ഒഴിച്ച് കുഴക്കുക. ഈ ഒരു മിക്സ് രാത്രി മുഴുവനും പാത്രത്തിൽ തന്നെ മൂടി എടുത്തു വയ്ക്കുക.
24 മണിക്കൂറിനു ശേഷം നോക്കിയാൽ ഈ മാവ് നല്ലപോലെ പതഞ്ഞ് പൊങ്ങി വരുന്നത് കാണാനാകും. ഈ മിക്സ് നേരിട്ട് നിങ്ങൾക്ക് പാചകം ചെയ്യുന്ന സമയത്ത് ഈസ്റ്റ് ഇട്ടു പുളിപ്പിക്കേണ്ട മാമുകളിൽ എല്ലാം തന്നെ ഉപയോഗിക്കാൻ സാധിക്കും. അല്ലാത്തപക്ഷം ഇത് വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് സൂക്ഷിച്ചു എടുത്തു വയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.