അടുക്കളയിൽ മാത്രമല്ല ഉപ്പ് ബാത്റൂമിലും ഉപ്പുകൊണ്ട് പ്രയോഗമുണ്ട്

സാധാരണയായി സ്ഥിരമായി ഉപയോഗിക്കുന്ന ടോയ്‌ലറ്റിൽ ടോയ്ലറ്റിന്റെ ചുമരും ടൈലും ക്ലോസറ്റും മാത്രമല്ല വൃത്തികേടാകുന്നത്. അവിടെ വൃത്തികേടാവുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് രാവിലെ ഉപയോഗിക്കുന്ന ബക്കറ്റ് കപ്പ് എന്നിവ. പ്രധാനമായും ബക്കറ്റിൽ വെള്ളം ഒരുപാട് സമയം പിടിച്ചു വയ്ക്കുകയും ഈ വെള്ളം അതിനകത്ത് ഇരുന്ന് ബക്കറ്റിന്റെ ഇരുവശങ്ങളിലും വഴുപ്പ് പോലെയുള്ള പ്രതീതി ഉണ്ടാകുന്നു.

   

ഇത്തരം വഴുവഴുപ്പ് വെള്ളം പിടിച്ചുനിൽക്കുന്നത് കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിവ് ഉണ്ടെങ്കിൽ പരമാവധിയും ആവശ്യങ്ങൾക്ക് ശേഷം ബക്കറ്റ് വെള്ളമില്ലാതെ കാലിയായി വയ്ക്കാനോ കമിഴ്ത്തി വയ്ക്കാനോ ശ്രദ്ധിക്കണം. നിങ്ങളുടെ വീടുകളിലും ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റ് കപ്പ് എന്നിവയിൽ ധാരാളമായി വഴുപ്പ് അനുഭവപ്പെടുന്നുണ്ട് എങ്കിൽ സ്ഥിരമായി നിങ്ങൾ ചെയ്യേണ്ട കാര്യം ഇതാണ്.

ഒരിക്കലും ഇത്തരത്തിലുള്ള വഴുവഴുപ്പ് മാറ്റുന്നതിന് വേണ്ടി സ്റ്റീലിന്റെ സ്ക്രബ്ബറുകളും മറ്റും ഉപയോഗിക്കുന്നത് അത്ര നല്ല രീതിയല്ല. എന്നാൽ വളരെ പെട്ടെന്ന് വൃത്തിയായും ഈ ബക്കറ്റിനുള്ളിൽ വഴിപ്പ് മാറാൻ ഒരു മാർഗമുണ്ട്. ഇതിനായി അല്പം ഉപ്പ് ആണ് ആവശ്യം. അടുക്കളയിൽ പാചകത്തിന് വേണ്ടി മാത്രമല്ല ഇത്തരം ചില സാഹചര്യങ്ങളിലും ഉപ്പ് വളരെയധികം ഉപകാരപ്രദമാണ്.

ഒരു പാത്രത്തിൽ അല്പം പൊടിയുപ്പ് തന്നെ ഉപയോഗിച്ച് ബക്കറ്റും കപ്പും ഉള്ളിലേക്ക് ഇട്ട് നല്ലപോലെ ഉരച്ചു കഴുകാം. കൈകളിൽ ഒരു ഗ്ലൗസ് ഇട്ടുകൊണ്ട് കൈകൊണ്ട് തന്നെ ഈ ഉപ്പ് ഉപയോഗിച്ച് ബക്കറ്റിന്റെയും കപ്പിന്റെയും ഉൾവശവും പുറംവശവും നല്ലപോലെ ഉരച്ചു കഴുകിയാൽ തന്നെ പെട്ടെന്ന് വൃത്തിയാകും. തുടർന്ന് കൂടുതൽ വ്യക്തമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.