ഇനി കഴുകാതെയും ഉരക്കാതെയും ഒരുതരി അഴുക്ക് പോലുമില്ലാതെ നിങ്ങളുടെ ബാത്റൂം വൃത്തിയാകും

സാധാരണ വിരുന്നുകാർ വരുന്ന സമയങ്ങളിൽ പലപ്പോഴും ബാത്റൂം വൃത്തികേടായി കിടക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വീട്ടിലുള്ളവർക്ക് ഒരു മടി തോന്നാറുണ്ട്. നിങ്ങളുടെ വീട്ടിലെ ബാത്റൂം ഈ രീതിയിൽ വൃത്തികേടായി കിടക്കുന്നുണ്ട് എങ്കിൽ തന്നെ ഇത് വൃത്തിയാക്കാനുള്ള മാർഗമുണ്ട്. അതുപോലെതന്നെ ബാത്റൂമിൽ അകത്തും വെള്ളം ശരിയായി പോകാതെ.

   

ബ്ലോക്ക് ആയി നിൽക്കുന്ന ഒരവസ്ഥയും ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ നിങ്ങൾക്ക് സ്വയം പരിഹരിക്കാൻ സാധിക്കും. ഒരുപാട് വലിയ പ്രശ്നങ്ങൾ ഒന്നുമല്ലാതെ ഉള്ള ബ്ലോക്ക് ആണ് എങ്കിൽ നിസ്സാരമായി ഏതൊരു വീട്ടമ്മക്കും ഈ ബ്ലോക്ക് ഇല്ലാതാക്കാൻ സാധിക്കും. ഇങ്ങനെയുള്ള ചെറിയ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിന് അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രം മതി.

ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കല്ലുപ്പും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും അല്പം വിനാഗിരിയും ചേർത്ത് യോജിപ്പിച്ച് ക്ലോസറ്റിന് ഉള്ളിലേക്ക് ഇട്ടുകൊടുക്കാം. അരമണിക്കൂറിനു ശേഷം ചെറുചൂടുള്ള വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുത്താൽ തന്നെ വളരെ പെട്ടെന്ന് ടോയ്‌ലറ്റിൽ ബ്ലോക്ക് മാറും.

ടോയ്ലറ്റ് പോകാനായി വാതിൽ തുറക്കുന്ന സമയത്ത് വല്ലാത്ത ഒരു ദുർഗന്ധം ഉണ്ടാകുന്ന ഒരവസ്ഥ ഉണ്ടെങ്കിൽ വശങ്ങളിലായി അല്പം പൗഡർ തൂക്കി കൊടുക്കാം. ഒരു ചെറിയ പാത്രത്തിൽ അല്പം പൊടിയുപ്പ് കംഫർട്ട് രണ്ടോ മൂന്നോ ഗ്രാമ്പൂ എന്നിവ ചേർത്ത് ഒരു ചെറിയ നെറ്റ് വെച്ച് കെട്ടി വച്ചാലും മണം പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.