ടാങ്കിലെ വെള്ളം പേരും മുൻപ് സിഗ്നൽ കിട്ടും, പുറത്തേക്ക് ഇറങ്ങേണ്ട മുകളിലേക്ക് കയറണ്ട അടുക്കളയിൽ ഇരുന്ന് വെള്ളത്തിന്റെ അളവ് അറിയാം

പലപ്പോഴും വാട്ടർ ടാങ്കിന് വെള്ളം തീരുന്ന സമയത്തായിരിക്കും നാം ഇത് അറിയുന്നതുപോലും. പൈപ്പ് തുറക്കുമ്പോൾ വെള്ളം വരാതെ ആകുമ്പോഴാണ് ടാങ്കിലെ വെള്ളം കഴിഞ്ഞു എന്നത് നാം തിരിച്ചറിയുന്നത്. എന്നാൽ ഇങ്ങനെ വെള്ളം കഴിയുന്ന സമയത്ത് കറണ്ട് ഇല്ലാത്ത നേരമാണ് എങ്കിൽ തിരിച്ച് വെള്ളം അടിച്ചു കയറ്റുക എന്നത് സാധ്യമാകാതെ വരും.

   

അതുകൊണ്ടുതന്നെ ഇത്തരത്തിൽ വെള്ളം കഴിയുന്നത് മുന്നേ കൂട്ടി തിരിച്ചറിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടു ഉണ്ടാകും. എന്നാൽ ടാങ്കിലെ വെള്ളം കഴിയാറായോ കഴിഞ്ഞു എന്നൊക്കെ അറിയുന്നതിന് മുകളിലേക്ക് തന്നെ കയറി നോക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ത്രീകൾ മാത്രമാണ് വീട്ടിലുള്ളത് എങ്കിൽ വാട്ടർ ടാങ്കി മുകളിലേക്ക് കയറുക എന്നത് പലപ്പോഴും പ്രയാസവും ആകാം.

എന്നാൽ ഇനി ടാങ്കിലെ മുകളിൽ കയറി നോക്കാതെ വെള്ളം കഴിയുന്നത് മുൻകൂട്ടി അറിയാനും സാധിക്കും. വെള്ളം കഴിയുന്നതു മാത്രമല്ല വെള്ളം നിറയുന്നതിന് മുൻപേ തന്നെ മോട്ടോർ ഓഫ് ചെയ്യാനും ഈ ഒരു രീതി ചെയ്യുന്നത് സഹായകമാണ്. ഇതിനായി വെറും രണ്ട് ചെറിയ പ്ലാസ്റ്റിക് വെള്ളം കുപ്പികളാണ് ആവശ്യം. ഈ രണ്ടു കുപ്പിയിലും ഒന്നിൽ പകുതിയും ഒന്നിൽ നിറയെ വെള്ളം നിറയ്ക്കാം.

നിറയെ വെള്ളമുള്ള കുപ്പിയുടെ കഴുത്തുഭാഗത്ത് ഒരു ചരട് കെട്ടി താഴെ നിങ്ങൾക്ക് അടുക്കളയിൽ നിന്നും നോക്കിയാൽ കാണുന്ന ഏതെങ്കിലും ഭാഗത്ത് വെള്ളം ടാങ്ക് നിറയുന്ന അവസ്ഥ വരെയും, വെള്ളം ഇല്ലാത്ത അവസ്ഥ വരെയും ഉള്ള ഭാഗം മാർക്ക് ചെയ്യുക. ശേഷം വെള്ളം നിറച്ച കുപ്പികൾ ഞാത്തി അവിടെ ഇടാം. തുടർന്ന് വീഡിയോ കണ്ടു നോക്കാം.