ഒറ്റത്തവണ ഈ സൂത്രം പയറ്റിയാൽ ഈച്ചകൾ ഇനി ചിറകൊടിഞ്ഞു വീഴും

മഴക്കാലമായ മാത്രമല്ല മറ്റു പല സാഹചര്യങ്ങളിലും നിങ്ങളുടെ വീട്ടിൽ ഒരു വലിയ ശല്യക്കാരൻ ആയി എത്തുന്ന അതിഥിയാണ് പൊടി ഈച്ചകൾ. വലിപ്പത്തിൽ വളരെ ചെറുതാണ് എങ്കിലും പലപ്പോഴും ഇത് നമുക്ക് ജോലി ചെയ്യുന്ന സമയങ്ങളിൽ പോലും കണ്ണിനു മുകളിൽ പറന്ന് വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

   

ഇതിനെ പലയിടത്തും കണ്ണീച്ചകൾ പൊടി ഈച്ചകൾ കുഞ്ഞി ഈച്ചകൾ എന്നിങ്ങനെ പറയപ്പെടുന്നു. പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെറിയ ഈച്ചകൾ പലപ്പോഴും നിങ്ങളുടെ ജോലികളിൽ പ്രയാസമാക്കുന്ന അവസ്ഥയിലേക്ക് പോലും ആകാറുണ്ട്. ഇങ്ങനെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ഇത്തരം ചെറിയ ഈച്ചകളെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ നിസ്സാരമായി ഇല്ലാതാക്കാൻ സാധിക്കും.

കൈകൊണ്ടൊന്ന് തട്ടിയാൽ പോലും പോകാത്ത ഈച്ചകൾ ഇനി ചിറകൊടിഞ്ഞു വീഴും ഒരിക്കലും ഇവ പറക്കാത്ത രീതിയിൽ ഇവയെ ഇല്ലാതാക്കാൻ ഇനി ഒരു സൂത്രം മാത്രം ചെയ്താൽ മതി. ഇതിനായി ഒരു ചെറിയ ചില്ലു കുപ്പിയിലേക്ക് അല്പം ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ ആപ്പിൾ സിഡർ വിനിഗറും കൂടി ഒഴിക്കണം.

ശേഷം ഇതിന്റെ മുകൾഭാഗം ഒരു കവർ ഉപയോഗിച്ച് റബർബാൻഡ് ഇട്ടോ അല്ലാതെയോ കെട്ടിവയ്ക്കുക. ഈ കവറിൽ ഒന്നോ രണ്ടോ ചെറിയ ദുവാരങ്ങൾ കൂടി ഇട്ടുകൊടുത്താൽ ഈച്ചകൾ ഇതിലേക്ക് ആകർഷിക്കപ്പെടുകയും തിരിച്ച് പറക്കാൻ ആകാത്ത വിധം ചിറകൊടിഞ്ഞു വീഴുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.