നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ, ഫ്രഷ് ഈസ്റ്റ് ഇനി വീട്ടിൽ ഉണ്ടാക്കാം

ഭക്ഷണപദാർത്ഥങ്ങൾ പലപ്പോഴും ഫെയർമെന്റ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഈസ്റ്റ്. എന്നാൽ പല നാട്ടിൻപുറങ്ങളിലും ഈ ഈസ്റ്റ് വാങ്ങാൻ കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാകാം. യഥാർത്ഥത്തിൽ നേക്കാൾ ഗുണകരമായ രീതിയിൽ ഈസ്റ്ററിന്റെ അതേ മെത്തേഡിൽ നമുക്ക് സ്വന്തമായി വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നതാണ് യാഥാർത്ഥ്യം.

   

പല ആളുകൾക്കും ഇത്തരത്തിൽ ഈസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് അറിവില്ല എന്നതുകൊണ്ട് തന്നെ ഇത് തിരിച്ചറിയാതെ പോകുന്നു. നിങ്ങൾക്ക് ഇനി ഭക്ഷണപദാർത്ഥങ്ങൾ ബ്രഡ് അപ്പം പിസ്സ പോലുള്ളവ ഫെർമെന്റ് ചെയ്യുന്നതിന് വേണ്ടി ഈസ്റ്റ് സ്വന്തമായി വീട്ടിൽ തയ്യാറാക്കാം. ഇതിനായി നിസ്സാരമായി നിങ്ങളുടെ അടുക്കളയിലുള്ള ചില സാധനങ്ങൾ തന്നെയാണ് ആവശ്യം.

ആദ്യം ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള കുറച്ച് വെള്ളം എടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ തേൻ ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം മാറ്റിവെക്കാം. ശേഷം ഒരു പാത്രത്തിലേക്ക് അര ഗ്ലാസ് മൈദ എടുക്കാം. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ തൈര് ചേർത്ത് കൊടുക്കാം. പുളി ഇല്ലാത്ത തൈര് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ശേഷം നേരത്തെ തയ്യാറാക്കി വെച്ച തേനും ചൂടുവെള്ളവും കൂടിയുള്ള മിക്സ് ഒഴിച്ച് ഇത് നല്ലപോലെ യോജിപ്പിച്ച് കുഴച്ചെടുക്കാം. ദോശമാവിന്റെ പരുവമാകുമ്പോൾ ഇത് ഇത് 12 മണിക്കൂർ നേരത്തേക്ക് ഇളം ചൂടുള്ള ഭാഗത്ത് സൂക്ഷിച്ചു വയ്ക്കണം. ഉറപ്പായും രാവിലെ നല്ല പൊങ്ങി വന്ന ഈസ്റ്റ് തയ്യാറായി കിട്ടും. ഇത് ഉണക്കിപ്പൊടിച്ചും സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.