എത്ര പഴയ മിക്സിയാണ് എങ്കിലും 10 മിനിറ്റ് കൊണ്ട് ഇത് പുതുപുത്തൻ ആക്കി മാറ്റാം

വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ പലതും ചിലപ്പോഴൊക്കെ നാളുകൾ കഴിയുമ്പോൾ അഴുക്കുപിടിച്ച വൃത്തികേടായി കാണാറുണ്ട്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഇങ്ങനെ കാണപ്പെടുന്ന മിക്സി ജാറുകളിലും മിക്സിയിലും അഴുക്കുപിടിച്ച ഒരു അവസ്ഥ ഇല്ലാതാക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നത് ഈ ഒരു രീതി നിങ്ങളെ സഹായിക്കും.

   

പ്രധാനമായും ദിവസവും ഉപയോഗിക്കുമ്പോൾ തന്നെ മിക്സിയും ജാറുകളും തുടച്ച് വൃത്തിയാക്കി വയ്ക്കാൻ ശ്രദ്ധിക്കണം. എങ്ങനെ വൃത്തിയാക്കാതെ വിട്ടുപോകുമ്പോൾ ആണ് ഇത്തരം ഉപകരണങ്ങളിൽ പലതും അഴുക്ക് പിടിച്ച് വൃത്തികേട് ആകുന്നത് കാണാറുള്ളത്. എന്നാൽ ഇനി ഇങ്ങനെ അഴുക്ക് പിടിച്ചാലും അതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്ത വേണ്ട.

വളരെ എളുപ്പത്തിൽ ഭംഗിയായി പുതിയത് പോലെ തന്നെ ആക്കി മാറ്റാൻ ഇനിയൊരു രീതി നിങ്ങളെ സഹായിക്കും. ഇതിനായി അല്പം ബേക്കിംഗ് സോഡയും കുറച്ച് വിനാഗിരിയും മാത്രമാണ് ആവശ്യം. ഒരല്പം ബേക്കിംഗ് സോഡാ നിങ്ങളുടെ മിക്സി ജാറിന്റെ അഴുക്കുപിടിച്ച താഴ്ഭാഗത്തായി ഇട്ടു കൊടുക്കാം. ഇതിലേക്ക് അല്പം വിനാഗിരിയും കൂടി ഒഴിച്ച് അത് അങ്ങനെ തന്നെ വയ്ക്കുക.

10 മിനിറ്റിനു ശേഷം ഒരു പഴയ ടൂത്ത് ബ്രഷ് വെച്ച് ഒരച്ചാൽ തന്നെ വളരെ പെട്ടെന്ന് ഈ അഴുക്ക് മുഴുവൻ പോകും. ഈയൊരു മിക്സിലേക്ക് അല്പം ഡിഷ് വാഷും കൂടി ഒഴുകുകയാണ് എങ്കിൽ ബാറിന്റെ മറ്റു ഭാഗങ്ങളും മിക്സിയും ഇനി രീതിയിൽ തന്നെ വൃത്തിയാക്കാൻ സാധിക്കും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.