അടുക്കളയിൽ വളരെ എളുപ്പത്തിൽ ജോലികൾ തീർക്കുന്നതിന് വേണ്ടി പല എളുപ്പമാർഗങ്ങളും അന്വേഷിക്കാറുണ്ട് എങ്കിലും വളരെ എളുപ്പത്തിൽ ഉള്ളിൽ സബോള എന്നിവ തൊലി കളഞ്ഞെടുക്കാൻ ചില മാർഗങ്ങളുണ്ട്. പ്രധാനമായും സബോള തൊലി കളയുന്നതിന് വേണ്ടി ആദ്യമേ സബോള പകുതി മുറിച്ച ശേഷം കളയുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ സാധിക്കും. ചുവന്നുള്ളി പത്തോ പതിനഞ്ചു.
മിനിറ്റ് നേരത്തേക്ക് അല്പം വെള്ളത്തിൽ മുക്കിവെച്ച് ശേഷം കൈകൊണ്ട് വെള്ളത്തിൽ തന്നെ ഒന്ന് ഞെരടിയാല്‍ ഉള്ളിയുടെ തൊലി പൂർണമായും മാറി കിട്ടും. വെളുത്തുള്ളി തൊലി കളയാൻ ഒരുപാട് മടിയുള്ള ആളുകളാണ് നമുക്കുള്ള പലരും. എന്നാൽ വെളുത്തുള്ളിയുടെ തൊലി കളയാൻ ഇതിനേക്കാൾ എളുപ്പമാർഗം വേറെ ഉണ്ടാകില്ല. ഇതിനായി വെളുത്തുള്ളി ഓരോ അല്ലിയായി പറിച്ചെടുത്ത ശേഷം ഒരു.
തുണിയിൽ കെട്ടി ഫ്രീസറിനകത്ത് 5 മിനിറ്റ് സൂക്ഷിക്കാം. ഇങ്ങനെ ചെയ്തശേഷം തൊലി അടർത്തിയെടുക്കാൻ കൈകൊണ്ട് തന്നെ സാധിക്കും. വെളുത്തുള്ളി ഓരോ അലിയും നടുകെ പിളർത്ത് തൊലിയെടുക്കാനും വളരെ എളുപ്പമാണ്. ഇങ്ങനെ തൊലി കളഞ്ഞശേഷം വെളുത്തുള്ളിയും ഒപ്പം ഇഞ്ചിയും ചേർത്ത് അല്പം വിനാഗിരി കുടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുകയാണ്.
എങ്കിൽ ഒരുപാട് കാലത്തോളം ഈ പേസ്റ്റ് കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. സബോള ചുവന്നുള്ളി എന്നിവ വൃത്തിയാക്കുന്ന സമയത്ത് അരികിൽ അല്പം ഫ്രീസറിൽ നിന്ന് എടുത്ത ഐസ് വെള്ളം വെച്ചാൽ കണ്ണിൽ നിന്നും ഇനി വെള്ളം വരില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.