മിക്കവാറും ദഹന പ്രശ്നങ്ങൾക്കും കാരണം ഭക്ഷണം കഴിക്കുമ്പോൾ ചെയ്യുന്ന ഈ തെറ്റ്

ഇന്ന് സമൂഹത്തിൽ ഒട്ടുമിക്ക ആളുകൾക്കും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ. പ്രത്യേകിച്ചും ഈ ദഹന ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് തന്നെ നമ്മുടെ ഭക്ഷണശൈലി വരുന്ന ചില തെറ്റുകൾ മൂലമാണ്. ഇന്ന് തിരക്കുപിടിച്ച ഒരു ജീവന് ശൈലിയാണ് നമ്മുടേത് എന്നതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്നതും ദഹനം നടക്കുന്നതും അത്ര ശരിയായ രീതിയിൽ അല്ല.

   

ഓഫീസിലേക്കും സ്കൂളിലേക്കും പോകുന്ന സമയത്ത് ആയിരിക്കും ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ തിരക്ക് കാണിക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് എന്തെങ്കിലും വാരിവലിച്ചു കഴിക്കുകയോ എന്തെങ്കിലും കഴിച്ചു എന്ന് ആക്കുകയും ചെയ്യുന്ന ശൈലി കാണാറുണ്ട്. ഈ സമയത്ത് മിക്കവാറും ആളുകളും ഭക്ഷണത്തിനോടൊപ്പം തന്നെ വെള്ളം കുടിക്കുന്ന രീതിയിൽ കാണുന്നു.

ഒരിക്കലും ഭക്ഷണത്തിന്റെ കൂടെ തന്നെ വെള്ളം കുടിക്കുന്നത് അത്ര നല്ല രീതിയല്ല. പലപ്പോഴും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കാൻ ഇടയാകും. ധാരാളമായി അളവിൽ ഗ്യാസ് ബുദ്ധിമുട്ട് ഉണ്ടാകുന്നതിന് ഇത് ഒരു കാരണമാണ്. ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപും അരമണിക്കൂർ ശേഷവും വെള്ളം കുടിക്കാൻ ശ്രമിക്കുക.

ചില സ്കൂളിൽ നിന്നും വന്നു ജോലി കഴിഞ്ഞു വന്നു വിശപ്പുകൊണ്ട് പെട്ടെന്ന് ഭക്ഷണം കഴിക്കുകയും അത് കഴിഞ്ഞ് കുളിക്കുകയും ചെയ്യുന്ന രീതി കാണാം. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ തന്നെ കുളിക്കുന്നത് വലിയ ദോഷം ചെയ്യും. ഇത് ദഹനത്തെ ശമിപ്പിക്കുകയും ഗ്യാസ് കയറാനുള്ള കാരണമാവുകയും ചെയ്യാം. അതുകൊണ്ട് എപ്പോഴും കുളിച്ച ശേഷം ഭക്ഷണം കഴിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.