ഇനി ചെടി നനയ്ക്കാൻ മറന്നാലും വിഷമിക്കേണ്ട എന്നും ഈർപ്പം നിലനിൽക്കും

ചെടികൾ ഒരുപാട് ഉണ്ടാകുമ്പോൾ പലപ്പോഴും ഇത് നനയ്ക്കാൻ ഒരുപാട് സമയം കണ്ടെത്തേണ്ട ആവശ്യം ഉണ്ടാകാം. വീടിന് പലപ്പോഴും ഭംഗി നൽകുന്ന ഈ ചെടികൾ നിങ്ങളുടെ വീടിന് അലങ്കാരം മാത്രമല്ല പലപ്പോഴും ഒരു തണൽ കൂടി ആകാൻ സാധ്യതയുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ നിറഞ്ഞുനിൽക്കുന്ന ചെടികൾക്ക് പലപ്പോഴും വെള്ളവും വളവും നൽകേണ്ടത് വലിയ ഒരു ആവശ്യകതയാണ്.

   

ഒരുപാട് ദൂര യാത്രകൾ ചെയ്യുന്ന സമയങ്ങളിലോ ജോലി തിരക്കുള്ള സമയങ്ങളിലും ചെടികൾ നനയ്ക്കാൻ സമയം ഇല്ലാതെ വരാം. നിങ്ങൾക്ക് ചെടികൾ നനയ്ക്കാൻ സമയമില്ലാത്ത ഒരു അവസ്ഥയാണ് എങ്കിലും വളരെ എളുപ്പത്തിൽ ഈ ഒരു കാര്യം ചെയ്താൽ ഇനി നനയ്ക്കുക പോലും ചെയ്യാതെ നിങ്ങളുടെ ചെടിയുടെ കടഭാഗത്ത് എപ്പോഴും ഈർപ്പം നിലനിൽക്കും.

ഇതിനായി ഒരു കുപ്പി പ്രയോഗമാണ് ചെയ്യുന്നത്. രണ്ട് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ ചെടിയുടെ താഴെ ഈർപ്പം എന്നും നിലനിർത്താൻ ആകും. ഇതിനായി രണ്ട് മിനറൽ വാട്ടർ കുപ്പിയാണ് ആവശ്യം. ആദ്യത്തെ കുപ്പിയുടെ മൂടിയിലും താഴ്ഭാഗത്തും ഓരോ ദ്വാരം ഇട്ടു കൊടുക്കാം. അതിനുശേഷം മറ്റൊരു മിനറൽ വാട്ടറിന്റെ കുപ്പിയുടെ മുകൾഭാഗം മുറിച്ചു കളഞ്ഞ.

താഴെ ഒരു ദ്വാരമിട്ട് ഇത് ചെടിയുടെ താഴെയായി അല്പം മണ്ണിൽ താഴ്ത്തി വയ്ക്കാം. ഇങ്ങനെ വെച്ച ശേഷം ദ്വാരമിട്ട കുപ്പിയുടെ മൂടിയിൽ ഒരു ബഡ്സ് വെച്ച് അടയ്ക്കാം. ഈ കുപ്പിയിൽ വെള്ളം നിറച്ച് കമ്ഴ്ത്തി ചെടിച്ചട്ടിയിൽ വെച്ചിട്ടുള്ള കുപ്പിയിലേക്ക് വയ്ക്കാം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.