റേഷനരി ഇങ്ങനെ ചെയ്താൽ മതി രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് സൂപ്പർ ആകും

സാധാരണയായി രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിനുവേണ്ടി അരിപ്പൊടി ഉപയോഗിച്ച് പല രീതിയിലുള്ള വെറൈറ്റികളും നാം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം അല്പം കൂടി വ്യത്യസ്തമായ ഒരു നല്ല ബ്രേക്ക്ഫാസ്റ്റ് നിങ്ങൾക്കും ഇനി തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു തരി പോലും പച്ചരി ഉപയോഗിക്കുന്നില്ല എന്നതാണ് പ്രത്യേകത.

   

നിങ്ങളുടെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് മനോഹരമാക്കുന്നതിന് വേണ്ടി ഒരു ഗ്ലാസ് റേഷൻ അരി മാത്രമാണ് ആവശ്യം. ഒരു ഗ്ലാസ് റേഷൻ അരി ഇതിലെ കറുത്ത അരികളും മറ്റ് എന്തെങ്കിലും വേസ്റ്റുകൾ ഉണ്ട് എങ്കിലും ഇത് പെറുക്കി കളഞ്ഞതിനുശേഷം കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ നേരത്തേക്ക് കുതിർത്തുക. ഇങ്ങനെ കുതിർത്ത് വെച്ചതിനുശേഷം വീണ്ടും ഒന്നുകൂടി കഴുകിയെടുത്ത്.

ഒരു തരി പോലും വെള്ളം ചേർക്കാതെ നിങ്ങളുടെ മിക്സി ജാറിൽ ഒന്ന് അടിച്ചു എടുക്കണം. ഇങ്ങനെ അല്പംപോലും വെള്ളമില്ലാതെയാണ് അടിക്കുന്നത് എങ്കിലും ഇത് കുതിർക്കുമ്പോൾ ഇതിലേക്ക് വന്നു ചേർന്ന് വെള്ളം ഉപയോഗിച്ച് തന്നെ ഇത് നല്ല തരി പോലെ പൊടിഞ്ഞു കിട്ടും. സാധാരണ കടയിൽ നിന്നും വാങ്ങുന്ന തരി പുട്ടുപൊടി പോലെ തന്നെ.

നല്ല റേഷൻ അരി കൊണ്ട് തന്നെ പുട്ടുപൊടി നിങ്ങൾക്കും തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇതിലേക്ക് അല്പം നാളികേരവും ഉപ്പും ചേർത്താൽ മതി നിങ്ങൾക്കും ടേസ്റ്റി ആയ പുട്ട് തയ്യാറാക്കാം. ഇനി റേഷനരി വെറുതെ ചോറു വെച്ച് മാത്രം ഉപയോഗിക്കേണ്ട. ഇങ്ങനെയും ചെയ്തു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.