സ്ഥലവും ലഭിക്കാം വൃത്തിയായും സൂക്ഷിക്കാം ഇനി സബോളയും ഉരുളക്കിഴങ്ങും ഇങ്ങനെ ചെയ്യു

സാധാരണയായി വീട്ടിൽ സവോള ഉരുളക്കിഴങ്ങ് എന്നിവയെല്ലാം വാങ്ങുന്ന സമയത്ത് ഇത് എവിടെയെങ്കിലും പരത്തി വയ്ക്കുന്ന രീതിയാണ് ചെയ്യാറുള്ളത്. ഇങ്ങനെ പരത്തി വെച്ചില്ല എങ്കിൽ ഇത് പെട്ടെന്ന് ചീഞ്ഞു പോകുന്നതിനുള്ള സാധ്യതകൾ കൂടുതലാണ്. ഒരിക്കലും പ്ലാസ്റ്റിക് കവറുകളിലും ഈ സബോള ഉരുളക്കിഴങ്ങ് പോലുള്ളവ സൂക്ഷിക്കുന്നതും അനുയോജ്യമല്ല.

   

നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള സബോള ഉരുളക്കിഴങ്ങ് എന്നിവയെല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചുവെക്കാൻ ഇനി ഈ മാർഗ്ഗം മാത്രം ചെയ്താൽ മതി. നിങ്ങളുടെ അടുക്കളയിൽ അല്പംപോലും സ്ഥലം പോകാതെ വളരെ വൃത്തിയായി നിങ്ങൾക്കും ഇനി സബോള ഉരുളക്കിഴങ്ങ് ഉള്ളി പോലുള്ളവ സൂക്ഷിക്കാൻ സാധിക്കും. ഇതിനായി വീട്ടിൽ വസ്ത്രം തയ്ച്ചതിനുശേഷം ബാക്കിയുള്ള ഒരു ചെറിയ കഷണം നെറ്റ് മാത്രമാണ് ആവശ്യം.

കോട്ടൻ നെറ്റ് അല്ലാതെ പെട്ടെന്ന് കീറി പോകാത്ത നൈലോൺ നെറ്റുകൾ വേണം ഇതിനായി ഉപയോഗിക്കാൻ. സാധാരണ സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും പച്ചക്കറി വാങ്ങുമ്പോൾ നെറ്റ് കിട്ടുകയാണെങ്കിൽ ഇവ സൂക്ഷിച്ചു വെക്കുന്നതും ഈ ഒരു കാര്യത്തിനായി ഉപയോഗിക്കാൻ സഹായിക്കും. ഈ നെറ്റ് തുണി മൂന്ന് വശവും അടിച്ചതിനു ശേഷം.

ഇതിലേക്ക് നിങ്ങളുടെ വീട്ടിലുള്ള സവോള ഉരുളക്കിഴങ്ങ് ഉള്ളി പോലുള്ളവ സെപ്പറേറ്റ് ആയി എടുത്ത് സൂക്ഷിക്കാം. ഇത് വാതിലിന് പുറകിലോ സ്ലാബിലോ ആയി കൊളുത്തിയിടാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇനി അല്പം പോലും സ്ഥലം വെറുതെ വേസ്റ്റ് ആകില്ല. നെറ്റ് ആയതുകൊണ്ട് തന്നെ ഈച്ചയും ഇതിൽ വരികയില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.