ഇരുമ്പ് ചീനച്ചട്ടിയിൽ ഭാഗം ചെയ്ത ഭക്ഷണം കഴിക്കുന്നത് നിങ്ങൾക്ക് അയൺ തന്നെ ധാരാളമായി ലഭിക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ആളുകൾ ഇരുമ്പ് പാത്രത്തിൽ ഭക്ഷണം പാകം ചെയ്ത് ഉപയോഗിക്കാറുണ്ട്. നിങ്ങളും ഈ രീതിയിൽ ഇരുമ്പ് പാത്രത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത് എങ്കിൽ ഈ പാത്രം വാങ്ങുന്ന സമയത്ത് അല്പം ശ്രദ്ധിക്കണം.
ഇരുമ്പ് പാത്രങ്ങൾ വാങ്ങുന്ന സമയത്ത് ഈ പാത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പലതരത്തിലുള്ള കെമിക്കലുകളും ഗ്രീസ് പോലുള്ളവയും നീക്കം ചെയ്ത ശേഷം ഉപയോഗിക്കുക. ഇങ്ങനെ പാത്രത്തിൽ അടിഞ്ഞുകൂടിയ പലതും നീക്കം ചെയ്യുന്നതിന് അല്പം കൂടുതൽ ദിവസം ഇത് വൃത്തിയാക്കാൻ എടുക്കേണ്ടിവരും. നിങ്ങൾ ഈ രീതിയിൽ ഇരുമ്പ് പാത്രങ്ങൾ വാങ്ങുമ്പോൾ.
ആദ്യമേ ഇത് രണ്ടോ മൂന്നോ ദിവസം കഞ്ഞിവെള്ളം ഒഴിച്ച വെള്ളത്തിൽ മുക്കി വയ്ക്കുക. ഒരു വലിയ ബേസനിലേക്ക് പാത്രം വച്ചശേഷം രണ്ടുമൂന്നോ ദിവസത്തെ കഞ്ഞിവെള്ളം ഈ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം. ഇരുമ്പ് ചട്ടി മുങ്ങിക്കിടക്കുന്ന വിധത്തിലെ ഇതിലേക്ക് വെള്ളവും ഒഴിച്ച് മിക്സ് ചെയ്യാം.
അതിനുശേഷം ഈ ഇരുമ്പ് മാത്രം നല്ലപോലെ ഒരു സ്ക്രബ്ബറും ഡിഷ് വാഷ് ലിക്വിഡും ഉപയോഗിച്ച് ഉരച്ചു കഴുകുക. ഇങ്ങനെ ചെയ്ത ശേഷം മാത്രം പാത്രത്തിലേക്ക് പുളിവെള്ളം ഉപയോഗിച്ച് നല്ലപോലെ തിളപ്പിച്ച് വറ്റിക്കാം. അതിനുശേഷം ഒരു സബോള അരിഞ്ഞ് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ തന്നെ എണ്ണ ഒഴിച്ച് വഴറ്റി കറുപ്പിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.