ഏതെങ്കിലും ഒരു ഭക്ഷണപദാർത്ഥം അടുക്കളയിലോ വീടിനകത്ത് എവിടെയെങ്കിലും തുറന്നിരിക്കുന്നത് കണ്ടാൽ അപ്പോഴേക്കും കുഞ്ഞിച്ചകൾ. ചെറിയ ഈച്ചകൾ നിങ്ങളുടെ ഭക്ഷണപദാർത്ഥത്തിൽ അശ്വതമാക്കുകയും ഒപ്പം തന്നെ ഇതിലെ അണുക്കൾ ഭക്ഷണത്തിലേക്ക് പകരുകയും ചെയ്യും. ഇങ്ങനെ നിങ്ങളെ ഭക്ഷണപദാർത്ഥത്തെ വൃത്തികേടാക്കുന്ന ഇത്തരം മണി ഈച്ചകളെ അടുക്കളയിൽ നിന്നും എന്നേക്കുമായി തുരത്താം.
സാധാരണയായി പഴങ്ങൾ പലതും തുറന്നു വയ്ക്കുമ്പോഴാണ് ഈച്ചകളുടെ സാന്നിധ്യം ഏറ്റവും കൂടുതലായി കാണാറുള്ളത്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി വന്ന പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തരം ചെറിയ ഈച്ചകളെ നിങ്ങളുടെ അടുക്കളയിൽ നിന്നും തുരത്താൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഈ മാർഗ്ഗം ഒന്ന് പരീക്ഷിച്ചു നോക്കാം. പ്രത്യേകിച്ചും ഒരു ചെറിയ ചില്ലു കുപ്പിയാണ് ഇതിനുവേണ്ടി ആവശ്യം.
ഇതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ അളവിൽ ആപ്പിൾ സിഡാർ വിനീഗർ ഒഴിച്ചുകൊടുക്കാം. ഇതിന് ഈച്ചകളെ ആകർഷിക്കാനുള്ള ശേഷി ഉണ്ട്. ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ തന്നെ ഡിഷ് വാഷ് ലിക്വിഡ് കൂടി ഒഴിച്ചുകൊടുക്കാം. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഈ കുപ്പിയുടെ മൂടിഭാഗം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മറയ്ക്കാം. ഈ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങൾ കൂടി ഇട്ടുകൊടുക്കാം.
ഈ ഒരു ലിക്വിഡ് ഉറപ്പായും നിങ്ങളുടെ അടുക്കളയിലെ ചെറിയ ഈച്ചകളെ തുരത്തും. ഇനി നിങ്ങളുടെ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ ഹെൽത്തി ക്ലീൻ ആയിരിക്കും. നിങ്ങൾക്കും അടുക്കളയിൽ ഇത് പ്രയോഗിച്ചു നോക്കാം. പഴങ്ങളും പച്ചക്കറികളും ഭക്ഷണങ്ങളും ഇനി സുരക്ഷിതമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.