തൃസന്ധ്യ സമയം എന്നത് മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യം ഒരുപാട് ഉള്ള സമയമാണ്. അതുകൊണ്ടുതന്നെയാണ് ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകളെല്ലാം തന്നെ ഈ സമയത്ത് വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത്. നിലവിളക്ക് എന്നതും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഒരുപാട് ഉള്ള ഒരു വസ്തുവാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് സന്ധ്യയ്ക്ക് നിലവിളക്ക് വീട്ടിൽ വച്ച് പ്രാർത്ഥിക്കുമ്പോൾ.
ലക്ഷ്മി ദേവിയുടെ സാന്നിധ്യം നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരുന്നതായി കാണാം. പല വീടുകളിലും ഈ ത്രിസന്ധ്യ സമയത്ത് നിലവിളക്ക് വയ്ക്കുമ്പോൾ വരുത്തുന്ന ചില തെറ്റുകൾ വലിയ ദോഷങ്ങൾക്കും ലക്ഷ്മി ദേവിയുടെ സാന്നിധ്യം നഷ്ടപ്പെടുന്നതിനും കാരണമാകും. പ്രധാനമായും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തുന്ന സമയത്തു കൊളുത്തിയ ശേഷമോ വീടിന്റെ അകത്തു വീട്ടു പരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുത്.
ഇങ്ങനെ ചെയ്യുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാകും. വീട്ടിൽ നിലവിളക്ക് കത്തിയിരിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതും വലിയ ദോഷമുള്ള കാര്യമാണ്. രോഗാവസ്ഥയിൽ ഉള്ളവരോ ചെറിയ കുട്ടികളോ വളരെയധികം പ്രായം ചെന്ന ആളുകളും ഒഴികെ മറ്റുള്ള ആളുകൾ ആരും തന്നെ ഈ വിളക്ക് കൊളുത്തിയിരിക്കുന്ന സമയത്ത് കിടന്നുറങ്ങുന്നത് അനുയോജ്യമല്ല.
സന്ധ്യാസമയത്ത് പാത്രം കഴുകുന്നതും നിലവിളക്ക് കത്തിരിക്കുന്ന സമയത്ത് ഏതെങ്കിലും പാത്രം നിലത്ത് വീണു ഉണ്ടാകുന്ന ശബ്ദവും വലിയ ദോഷങ്ങൾക്ക് ഇടയാക്കും. നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കത്തിച്ച സമയത്ത് ഇതിലെ തിരി ഏതെങ്കിലും പക്ഷികളും ജീവികളും എടുത്തുകൊണ്ടുപോകുന്ന പ്രവണത കാണുന്നു എങ്കിൽ വലിയ ദോഷത്തിന് ലക്ഷണമാണ് അത്. തുടർന്ന് വീഡിയോ മുഴുവനായി കാണാം.