പല കാരണങ്ങൾ കൊണ്ടും കാൽപാദത്തിന്റെ അടിയിൽ വേദന ഉണ്ടാകുന്ന അവസ്ഥകൾ കാണാറുണ്ട്. മിക്കവാറും ആളുകൾക്കും ശരീരഭാരം കൂടുന്നത് എത്രത്തോളം വേദനകൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. എന്നാൽ മറ്റു ചിലർക്ക് ഇത്തരം വേദനകൾ ഉണ്ടാകുന്നതിനെ കാരണം അവരുടെ ശരീര പ്രകൃതി ആയിരിക്കാം. നാം ഉപയോഗിക്കുന്ന ചെരുപ്പിന്റെ പ്രത്യേകതയും കാലു വേദനയ്ക്ക് കാരണമാകാറുണ്ട്.
ചിലർ നടക്കുമ്പോൾ ഒരു സൈഡിലേക്ക് കൂടുതൽ ഭാരം വരുന്ന രീതിയിൽ ആയിരിക്കാൻ നടക്കുന്നത്. ഇത് കാലു വേദന ഉപ്പറ്റി വേദന എന്നിവയ്ക്ക് കാരണമാകാറുണ്ട്. കാൽസ്യം വിറ്റാമിൻ ഡി എന്നിവയുടെ കുറവ് ഉണ്ടാകുന്നതും ഈ ഉപ്പൂറ്റി വേദന ഉണ്ടാക്കുന്നതായി കാണുന്നു. ഇത്തരം ഉപ്പൂറ്റി വേദനകൾ മാറ്റിയെടുക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന നല്ല ഒരു മാർഗ്ഗമാണ് കാലിനടിയിൽ ഒരു ചെറിയ ബോൾ ഉരുട്ടുന്നത്.
അധികം ട്രെയിൻ ചെയ്തുകൊണ്ട് ഇതിൽ അമർത്തി ചവിട്ടരുത്. വളരെ സാവധാനത്തിൽ കാലിനടിയിൽ ചെറിയ ബോൾ ഉപയോഗിച്ച് കാലുകൾ മുന്നോട്ടു പുറകോട്ടും ഉരുട്ടാം. കനം കുറഞ്ഞ ചെരുപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അധികം കട്ടിയില്ലാത്ത സോഫ്റ്റ് ആയ മെറ്റീരിയൽ കൊണ്ടുള്ള ചെരുപ്പുകൾ ആണ് നല്ലത്. അമിതഭാരം ഉള്ളവരാണ് എങ്കിൽ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുക.
ഹോട്ട് ബാഗും ഐസ് ബാഗും ഓരോ മിനിറ്റ് വീതം മാറിമാറി വയ്ക്കുന്നതും വേദന പെട്ടെന്ന് ഇല്ലാതാക്കും. എരിക്കിന്റെ ഇല നല്ലപോലെ ചൂടാക്കിയ ശേഷം ഒരു കിഴിയിൽ കെട്ടി കാലടിയിൽ ചൂടുകുത്തുന്നതും വേദന ഇല്ലാതാക്കാൻ സഹായിക്കും. ചെറുനാരങ്ങയും ഇന്ദുപ്പും ചേർത്ത് ചൂടാക്കി യും ഈ രീതി പ്രയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.