നിങ്ങൾക്ക് ശരീരത്തിൽ വേദന, കഴുത്തിൽ വേദന, സന്ധിവേദന, നീര്, ഞരമ്പ് തടിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ വ്യായാമങ്ങൾ ഒന്ന് ചെയ്തു നോക്കു.

നിങ്ങളുടെ കൈകൾ മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ചില ലളിത വ്യായാമങ്ങളിലൂടെ നിങ്ങൾക്കുണ്ടാകുന്ന ശരീരവേദനയും നീരും ഞരമ്പ് തടിപ്പും നിഷ്പ്രയാസം ഇല്ലാതാക്കാം. ഇടതുകയുടെ മുഷ്ടിചുരുട്ടി വലതുകൈവെള്ളയിൽ 30 സെക്കൻഡ് ഓളം ഇടിക്കുക. അതിനുശേഷം വലതുമുഷ്ടി കൊണ്ട്, ഇടതു കൈവെള്ളയിൽ ഇടിക്കുക. ഇങ്ങനെ 30 സെക്കൻഡ് ആവർത്തിത്തിക്കണം.

   

ഇടതുകൈയുടെ മുഷ്ടി ചുരുട്ടി കമിഴ്ത്തി പിടിച്ച് വലതു കൈകൊണ്ട് മുഷ്ടിക്കു മുകളിൽ പതിയെ അടിച്ചു കൊടുക്കുക.ഇത് 30 സെക്കൻഡ് ആവർത്തിക്കണം. ശേഷം വലതു കൈയുടെ മുഷ്ടിചുരുട്ടി കമിഴ്ത്തി പിടിച്ച് ഇടതു കൈകൊണ്ട് അടിച്ചു കൊടുക്കണം. ഇതും 30 സെക്കൻഡ് ആവർത്തിക്കുക.അടുത്തതായി രണ്ടു കൈകളും നിവർത്തി മലർത്തി പിടിക്കുക ഇരുകൈകളും ചേർത്ത് വെച്ച് കൈകളുടെ വശങ്ങൾ തമ്മിൽ.

മുകളിലേക്കും താഴേക്കും എന്ന ക്രമത്തിൽ കൂട്ടിയുരുമ്മുക.ഇതും 30 സെക്കൻഡ് ആവർത്തിക്കണം. ഇടതു കൈത്തണ്ടയിൽ വലതുകൈകൊണ്ട് പിടിച്ച് കൈകൾ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് മസാജ് ചെയ്യുക. വലതു കൈത്തണ്ടയിൽ ഇടതു കൈകൊണ്ട് പിടിച്ചു ഇത് ആവർത്തിക്കുക. കൈകൾ ചേർത്തു കൊട്ടുന്നതും വളരെ നല്ലൊരു വ്യായാമമാണ്. ഇങ്ങനെ രണ്ടു കൈകളും ഉപയോഗിച്ച് കയ്യടിക്കുന്നതിലൂടെ രക്തയോട്ടം.

കൂടുകയും വേദനകളെ ശമിപ്പിക്കുകയും ചെയ്യുന്നു.ഇരു കൈകളുടെയും വിരലുകൾ കോർത്തിണക്കി മുകളിലേക്കും താഴേക്കും എന്ന ക്രമത്തിൽ മസാജ് കൊടുക്കുക. ഇവിടെ പറഞ്ഞിരിക്കുന്ന, കൈകൾ ഉപയോഗിച്ചുള്ള വ്യായാമങ്ങൾ കൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന നീർക്കെട്ടുകളും വേദനകളും ഞരമ്പ് തടിപ്പും എല്ലാം സുഖപ്പെടും. ശാരീരികമായി ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ എല്ലാം തന്നെ നിങ്ങളുടെ കൈകൾ ഉപയോഗിച്ച് ഇങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും.