നിങ്ങളുടെ കാലുകൾ വിണ്ടുകീറിയിട്ടുണ്ടോ. വിഷമിക്കേണ്ട മൃദുലമാക്കാൻ വളരെ എളുപ്പം.

മനസ്സിനെ ഒരുപാട് നാണക്കേട് ഉണ്ടാക്കുന്ന ഒരുകാര്യം കാര്യമാണ് കാലുകൾ വിണ്ട്കീറിയ അവസ്ഥ. കാൽപാദങ്ങളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ നിങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ഒരുപാട് നാണക്കേട് ഉണ്ടായിരിക്കാം. അതുകൊണ്ട് തന്നെ കാൽപ്പാദം പരമാവധി മറച്ചു പിടിച്ചായിരിക്കും ഇത്തരക്കാർ നടക്കാറുള്ളത്.

   

ഇങ്ങനെ നിങ്ങൾക്ക് നാണക്കേട് ഉണ്ടാക്കുന്ന ഈ കാലിലെ വിള്ളലുകൾ പൂർണമായും മാറ്റിയെടുക്കാൻ ചെറിയ ഒരു കാര്യം മാത്രം ചെയ്താൽ മതി. പ്രധാനമായും ചെയ്യേണ്ടത് രാത്രിയിൽ നിങ്ങൾ ഉറങ്ങാൻ പോകുന്ന സമയത്താണ്. നിങ്ങളുടെ വീട്ടു പരിസരത്ത് തന്നെയുള്ള രണ്ടതരം ഇലകൾ ഉപയോഗിച്ചാണ് ഈ ടിപ്പ് തയ്യാറാക്കുന്നത്. ഒരു തരത്തിലുള്ള ചിലവും ഇതിനുവേണ്ടി നിങ്ങൾക്ക് ആവശ്യമില്ല എന്നതുകൊണ്ട് തന്നെ ആർക്കുവേണമെങ്കിലും ചെയ്തു നോക്കാവുന്ന ഒന്നാണ്.

തീർച്ചയായും ഇതിന് നിങ്ങൾക്ക് റിസൾട്ട് കിട്ടും എന്നത് ഉറപ്പാണ്. അതുപോലെതന്നെ കാൽപാദങ്ങളിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ ഇതിനെ എപ്പോഴും ഒന്നു മോയ്ച്ചർ ചെയ്തിരിക്കുന്നത് വളരെയധികം നന്നായിരിക്കും. ആര്യവെപ്പ് കറിവേപ് എന്നി രണ്ട് തരം ഇലകളും ഓരോ പിടി വീതം എടുത്ത് മിക്സിയുടെ ജാറിൽ നന്നായി ഒന്ന് അരച്ചെടുക്കാം.

ഇത് നിങ്ങൾക്ക് കിട്ടാനില്ല എന്നാണെങ്കിൽ ഏതെങ്കിലും സാഹചര്യത്തിൽ കിട്ടുന്ന സമയത്ത് ഉണക്കിപ്പൊടിച്ച് ടൈറ്റ് ആയിട്ടുള്ള ജാറിൽ സൂക്ഷിച്ചു വയ്ക്കാം. ഇങ്ങനെ പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ട് ഇലകളുടെ പൊടിയും ഓരോ സ്പൂൺ വീതം എടുത്ത് അല്പം മാത്രം വെള്ളം ചേർത്ത് ഉപയോഗിക്കാം. വിണ്ടുകയറിയ ഭാഗങ്ങളിൽ ഈ ഇല വെള്ളം നനച്ച് ഒരു തുണികൊണ്ട് കെട്ടിവെക്കാം. രാത്രിയിൽ കെട്ടി രാവിലെ മാത്രം ഈ തുണി അഴിച്ചുമാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *