ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന എല്ലാ വീടുകളിലും നിലവിളക്ക് കത്തിക്കണം. എന്നാൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ചില കാര്യങ്ങളിൽ അശ്രദ്ധ വരുത്തിയാൽ ഇത് വലിയ വിനയായി തീരും. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഇതിനായി നിലവിളക്ക് മാത്രമേ ഉപയോഗിക്കാവൂ. നിലവിളക്ക് കത്തിക്കുന്ന സമയത്ത് വീടും പരിസരവും ശരീരവും മനസ്സും എല്ലാം.
ശുദ്ധമായിരിക്കണം. നിലവിളക്ക് ദിവസവും തുടച്ച് മിനുട്ടിയ ശേഷം കത്തിക്കുക. രാവിലെ ഒരു പിരിഞ്ഞിട്ടും സന്ധ്യയ്ക്ക് രണ്ട് തിരിയിട്ടും നിലവിളക്ക് കത്തിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും രീതിയിൽ ചോർച്ചയുള്ള വിളക്കാണ് നിങ്ങളുടെ നിലവിളക്ക് എങ്കിൽ ഇത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. അതുകൊണ്ട് എപ്പോഴും ചോർച്ചയില്ലാത്ത വിളക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
രാവിലെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് കിഴക്കോട്ട് ദർശനമായി ഒരു തിരിയിട്ട് കത്തിക്കണം. അതേസമയം സന്ധ്യയ്ക്ക് കത്തിക്കുമ്പോൾ പടിഞ്ഞാറ് ദർശനമായി കൂടി ഒരു തിരി ഇടണം. അതുപോലെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് സ്ത്രീകൾ ഒരിക്കലും മുടി അഴിച്ച് ഇടരുത്. നിലവിളക്ക് ലക്ഷ്മിദേവിയുടെ സാന്നിധ്യമാണ് നിങ്ങളുടെ വീട്ടിൽ അറിയിക്കുന്നത്. അതുകൊണ്ട് ലക്ഷ്മി ദേവിയെ എങ്ങനെ വരവേൽക്കുന്നുവോ ആ രീതിയിൽ തന്നെ നിലവിളക്കിനെ കരുതണം.
ദിവസവും പുതിയ തിരിയും എണ്ണയും ഉപയോഗിച്ച് വിളക്ക് കത്തിക്കാൻ ശ്രമിക്കുക. ഒരിക്കലും ഉപയോഗിച്ച തിരി വീണ്ടും ഉപയോഗിക്കാൻ പാടില്ല. അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും നിലവിളക്ക് കത്തിക്കാനായി ഉപയോഗിക്കരുത്. ഇങ്ങനെ ഉപയോഗിക്കുന്നത് വലിയ നാശത്തിന് കാരണമാകും. നിങ്ങൾക്കും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം സ്വന്തമാക്കുന്നതിന് വേണ്ടി തെറ്റുകൾ വരുത്താതെ നിലവിളക്ക് കത്തിക്കുക. കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.