ഇന്ന് സമൂഹത്തിൽ ഫാറ്റി ലിവർ എന്ന അവസ്ഥ ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ പറയാനാകും. അത്രയേറെ ആളുകൾ ഒരുപോലെ പ്രയാസപ്പെടുന്ന ഒരു രോഗാവസ്ഥയായി ഫാറ്റി ലിവർ മാറിയിരിക്കുന്നു. പലപ്പോഴും ഇതിനെ ലക്ഷണങ്ങൾ കുറവാണ് എന്ന് കാരണം കൊണ്ട് തന്നെ ആളുകൾ ഇതിനെ തിരിച്ചറിയാതെ പോകുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
എന്നാൽ മറ്റ് ഏതെങ്കിലും രോഗത്തിന്റെ ഭാഗമായി ഒരു അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യുന്ന സമയത്ത് ഫാറ്റി ലിവർ എന്ന അവസ്ഥ ആ സ്കാനിങ് റിപ്പോർട്ടിൽ കാണുന്നുവെങ്കിൽ ഒരിക്കലും ഇതിനെ നിസ്സാരമായി കാണരുത്. ഇന്ന് പല ആളുകൾക്കും പറ്റുന്ന ഒരു വലിയ തെറ്റാണ് അത്. ഇത് എല്ലാവർക്കും ഉള്ള അല്ലെങ്കിൽ സാധാരണമായ ഒരു അവസ്ഥയാണ് എന്ന തെറ്റിദ്ധാരണ കൊണ്ട് മുൻപോട്ട് ജീവിക്കുകയും.
ആരോഗ്യമില്ലാത്ത ആ സാഹചര്യങ്ങളിൽ തന്നെ തുടരുകയും ചെയ്യുന്നതുകൊണ്ട് അവരുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നു. ആദ്യകാലങ്ങളിൽ എല്ലാം മദ്യപാനശീലം ഉണ്ടായിരുന്ന ആളുകൾക്ക് വരുന്ന ഒരു രോഗാവസ്ഥ ആയിരുന്നു ഫാറ്റി ലിവർ. എന്നാൽ ഇന്ന് മദ്യത്തേക്കാൾ കൂടുതൽ അപകടകാരിയായ ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ജീവിത രീതിയിലേക്ക് കടന്നുകയറിയിരിക്കുന്നു.
അതുകൊണ്ടുതന്നെ നാം ഇന്ന് വലിയ രോഗികളായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പ്രധാനമായും ഫാറ്റി ലിവർ എന്ന ഈ ഒരു അവസ്ഥയെ മറികടക്കുന്നതിനായി ജീവിതശൈലിയും ആരോഗ്യ ക്രമങ്ങളും കൂടുതൽ ചിട്ടയായ രീതിയിലേക്ക് മാറ്റുക. കൂടുതൽ ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തി അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ഇവയിൽ നിന്നും ഹോട്ടൽ ബേക്കറി ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.