സാധാരണയായി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരുതവണയെങ്കിലും നടുവേദന അനുഭവപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഇത്തരത്തിലുള്ള നടുവേദന ഉണ്ടാകുമ്പോൾ ഡിസ്ക്കിന്റെ കമ്പ്ലൈന്റ് കൊണ്ടായിരിക്കാം എന്ന് പലരും പറയാറുണ്ട്. യഥാർത്ഥത്തിൽ ഡിസ്ക് കമ്പ്ലൈന്റ് കൊണ്ട് മാത്രമല്ല നടുവേദന ഉണ്ടാകാറുള്ളത്. നടുവേദന ഉണ്ടാകുന്നതിന് പല കാരണങ്ങളും പല സാഹചര്യങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്.
ഏറ്റവും കൂടുതലായി ശരീരഭാരം കൂടുതലുള്ള ആളുകൾക്ക് ഈ ഭാരത്തിനോട് അനുബന്ധിച്ച് നടുവേദന ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തെ പരിഹരിക്കാൻ ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമാണ് പ്രതിവിധി. എന്നാൽ ഗർഭാവസ്ഥയിൽ ആയിരിക്കും സ്ത്രീകൾക്കും വയറിന്റെ കനം കാരണം കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് ഇത്തരത്തിൽ നടുവേദന ഉണ്ടാകുമ്പോൾ ഈ നടുവേദന പിന്നീട് കാലിലേക്ക്.
ഇറങ്ങിവരുന്നത് പോലെയുള്ള അനുഭവം ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിന് സയാറ്റിക്ക എന്നാണ് പറയാറുള്ളത്. നട്ടെല്ലില്‍ നിന്നും കാലിലേക്ക് ഇറങ്ങുന്ന ചെറിയ സയാറ്റിക് ഞരമ്പുകൾ നട്ടെല്ലിന് ഡിസ്കുകൾ ഡാമേജ് ഉണ്ടാകുന്നതിന്റെ ഭാഗമായി കുരുങ്ങി പോകുന്നതാണ് ഈ പ്രസാദിന് കാരണം. നടുവേദന ഉണ്ടാകുന്ന സമയത്ത് ഒരിക്കലും നിങ്ങൾ കമിഴ്ന്ന് കിടക്കാതിരിക്കുക. എപ്പോഴും നട്ടെല്ല് നിവർന്ന് ഇരിക്കുന്ന രീതിയിൽ മലർന്ന് കിടക്കാനായി ശ്രമിക്കുക. പരമാവധിയും തലയിണകൾ ഉപയോഗിക്കാതെ കിടക്കുന്നതാണ് ഉത്തമം.
ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്കും ഇത്തരത്തിൽ നടുവേദന ഉണ്ടാകാറുണ്ട്. ഇങ്ങനെ പ്രശ്നമുള്ള ആളുകളാണ് എങ്കിൽ ഒരുപാട് സമയം നിൽക്കുമ്പോൾ ഇടയ്ക്കൊക്കെ ഒന്ന് ഇരുന്ന് എഴുന്നേൽക്കാൻ ശ്രമിക്കുക. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായും നടുവേദന ഉണ്ടാകാം. എന്നാൽ ഇത്തരത്തിലുള്ള നടുവേദനയോടൊപ്പം തന്നെ മൂത്രത്തിൽ പത കാണുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം. തുടർന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.