ആരോഗ്യമുള്ള ഒരു ശാരീരിക സ്ഥിതി നിങ്ങൾക്ക് ലഭിക്കണമെങ്കിൽ നിങ്ങളുടെ ഭക്ഷണ ശൈലിയും ജീവിതരീതിയും ആണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ദിവസവും നിങ്ങളുടെ ജീവിതശൈലിയിൽ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് ശ്രദ്ധിച്ചു നോക്കുക. അമിതമായി ഉപ്പും മധുരവും എരുവും ഉപയോഗിക്കുന്നത് ബ്ലഡ് പ്രഷർ കൂടാൻ ഇടയാകും. ബേകറി പലഹാരങ്ങളും ഹോട്ടൽ ഭക്ഷണങ്ങളും.
അമിതമായി കഴിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. പുറമേ നിന്നും കഴിക്കുന്നത് മാത്രമല്ല വീടിനകത്തും നിങ്ങൾ ശരീരത്തിന് ആരോഗ്യം നൽകുന്ന ഭക്ഷണങ്ങൾ അല്ല കഴിക്കുന്നത് എങ്കിൽ ഇത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാനും പിന്നീട് ജിവനുപോലും ഭീഷണിയായി മാറാം. പ്രഷർ വലിയ രീതിയിൽ കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ്.
ഹൃദയത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തി ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവ ഉണ്ടാകാൻ ഇത് കാരണമാകും. അതുകൊണ്ട് കാർബോഹൈഡ്രേറ്റ് കപ്പ മധുരം എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. ഇവയെല്ലാം അടങ്ങിയിരിക്കുന്ന ഹൈഗ്ലൈസിമിക്ക് ഇൻഡക്സ് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്. ഭക്ഷണം മാത്രമല്ല ദിവസവും ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യേണ്ടതായിട്ടുണ്ട്. പരമാവധിയും രാവിലെ എഴുന്നേറ്റ സമയത്ത് വ്യായാമം ചെയ്യുന്നതാണ് അനുയോജ്യം.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ ഒരുപാട് സ്ട്രെയിൻ ചെയ്യുന്ന രീതിയിലുള്ള വ്യായാമങ്ങൾ ഒഴിവാക്കാം. നാം കഴിക്കുന്ന ചില മരുന്നുകളുടെ ഭാഗമായും ബ്ലഡ് പ്രഷർ വർധിക്കാം. ബ്ലഡ് പ്രഷർ കൂടി ദിവസവും മരുന്നുകൾ കഴിച്ചിട്ടും വർഷങ്ങളോളം മരുന്നുകൾ കഴിച്ചിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ല എങ്കിൽ മനസ്സിലാക്കേണ്ടത് ഇത് മരുന്നിന്റെ പ്രശ്നമല്ല നിങ്ങളുടെ ജീവിത രീതിയിലെ ക്രമക്കേടുകൊണ്ടാണ് എന്നതാണ്.