തേങ്ങ ചിരകാൻ മടിയുള്ളവർ ആയിരിക്കും നമ്മളിൽ അധികം പേരും. തേങ്ങ ചിരകാൻ ഇതാ ഒരു എളുപ്പ മാർഗം. ഉടച്ച തേങ്ങ അൽപനേരം വെള്ളത്തിൽ കുതിർത്തു വെച്ചതിനുശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക വീണ്ടും വെള്ളത്തിൽ ഇട്ട് തണുപ്പ് പോയതിനുശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചിരട്ടയിൽ നിന്നും തേങ്ങ പെട്ടെന്ന് വിട്ടുകിട്ടും.
ഇങ്ങനെ അരിഞ്ഞെടുത്ത തേങ്ങാ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. ഇത് പുട്ടിനും കറികൾക്കും തോരനും എല്ലാം ഉപയോഗിക്കാം. ഇങ്ങനെ പിടിച്ചെടുത്ത തേങ്ങ ഒരു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അടുത്ത ടിപ്പ് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെ വീടുകളിലും കാണും തണുത്ത പോയ ബിസ്ക്കറ്റ്. അത് വീണ്ടും പഴയതുപോലെ ആക്കുന്നതിന് വൃത്തിയുള്ള .
ഒരു കണ്ടെയ്നറിൽ തണുത്ത ബിസ്ക്കറ്റ് വെച്ചതിനുശേഷം അതിലേക്ക് കുറച്ച് അരിമണി ഇട്ടുകൊടുക്കുക. അടുത്ത ടിപ്പ് കൈപ്പത്തിരി ഉണ്ടാക്കാനുള്ള ഒരു എളുപ്പ മാർഗമാണ്. നമ്മൾ ഉപയോഗിച്ച് വലിച്ചെറിയാറുള്ള ആട്ടപ്പൊടി വെളിച്ചെണ്ണ എന്നിവയുടെ കവറുകൾ പൊളിച്ചടുത്ത് അതിൽ കൈപ്പത്തിരിയുടെ ബോൾ വെച്ച് അടച്ചു ഒരു സ്റ്റീൽ ബൗൾ ഉപയോഗിച്ച് അതിന്റെ മുകളിൽ അമർത്തി കൊടുക്കുക.
വിരലുകളുടെ അടയാളം ഇല്ലാതെ കയ്യിൽ പറ്റാതെ നല്ല കൈപ്പത്തിരി ഉണ്ടാക്കാൻ സാധിക്കും. വെണ്ടയ്ക്ക ഒരുപാട് ദിവസം കേടു വരാതെ സൂക്ഷിക്കാൻ വെണ്ടക്കയുടെ കടയും തുമ്പും അരിഞ്ഞു മാറ്റിയതിനുശേഷം ഒരു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. വെണ്ടക്കയുടെ വഴുവഴുപ്പ് മാറാൻ അരിഞ്ഞ വെണ്ടയ്ക്കയിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് ഇളക്കി ഒരു ബോക്സിൽ ആക്കി സൂക്ഷിക്കുക.