തലമുടി നരച്ചു വരുമ്പോൾ ആളുകൾക്ക് പ്രയാസമാണ്. എന്നാൽ ഇത്തരത്തിലുള്ള നര ഇല്ലാതാക്കാനായി കടകളിൽ നിന്നും നല്ല ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുകയാണ് നമ്മൾ ഇന്നുവരെയുമുള്ള ശീലം. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ കൊണ്ട് തന്നെ ചൊറിഞ്ഞു ചുവന്ന തടിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ നല്ല ഒരു ഹെയർ ഡൈ ഉപയോഗിക്കണമെന്ന് ആഗ്രഹം ഉള്ളവരാണോ. എങ്കിൽ നാച്ചുറലായി നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് സ്വയം തയ്യാറാക്കി എടുക്കാവുന്ന ഹെയർ പരിചയപ്പെടാം. ഇതിനായി പേരയുടെ തളിരിലകളാണ് ആവശ്യമായിട്ടുള്ളത്.
ഇതിനോടൊപ്പം തന്നെ ഒരു കറ്റാർവാഴയുടെ തണ്ടു കൂടി ഉപയോഗിക്കണം. കറ്റാർവാഴ തണ്ടിലെ കറകളഞ്ഞ് ഉപയോഗിക്കാൻ മറക്കരുത്. ശേഷം പേറയുടെ ഇല അല്പം വെള്ളം ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ച് ജ്യൂസ് ആക്കി എടുക്കാം. ഒരു അരിപ്പയിലൂടെ ഇത് അരിച്ചെടുത്ത് വേണം ഉപയോഗിക്കാൻ. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു ടീസ്പൂൺ ഹെന്ന പൗഡർ ഒരു ടീസ്പൂൺ നീലയമരി പൊടിയും ചേർത്തു കൊടുക്കാം.
ഇതിലേക്ക് പേരയില ജ്യൂസും ചേർത്ത് നല്ലപോലെ പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. കറ്റാർവാഴ ജെല്ലും കൂടി ചേർത്ത് ഉടച്ച് ഒരു രാത്രി മുഴുവനും മൂടി വയ്ക്കുക. രാവിലെ എഴുന്നേൽക്കുമ്പോൾ ഇത് തുറന്നു നോക്കിയാൽ അതിശയം കാണാം കറുത്ത നല്ല ഹെയർ ഡൈ തയ്യാറായിരിക്കും. നാച്ചുറൽ ഹെയർ ഡൈ നിങ്ങൾക്ക് ഇനി ശീലമാക്കാം. ഒരു അലർജിയും ഉണ്ടാകില്ല.